അമേരിക്കൻ വാർത്ത

ഫിലാഡൽഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ലോക പ്രാര്‍ത്ഥനാ ദിനം മാർച്ച് 7 ന്

ഫിലാഡൽഫിയ: സമൂഹ നന്മയ്ക്കും ആത്മീയ നവീകരണത്തിനും ക്രിസ്തീയ ഐക്യത്തിനുമായി പ്രവര്‍ത്തിച്ചുവരുന്ന എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്‌ ഓഫ്‌ ഇന്‍ഡ്യന്‍ ചര്‍ച്ചസ്‌ ഇന്‍ പെൻസിൽവാനിയ വനിതാഫോറത്തിന്റെ നേതൃത്വത്തിൽ ലോക പ്രാര്‍ത്ഥനാദിനം മാർച്ച്   ഏഴാം  തീയതി ശനിയാഴ്ച രാവിലെ 9.30 മണി മുതല്‍ ഉച്ചയ്ക്ക് 12.30 മണി വരെ സെയ്ന്റ്  തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (1009, UNRUH AVE, PHILADELPHIA, PA, 19111) വച്ച് ആചരിക്കപ്പെടുന്നു.

പ്രാർത്ഥനയിലൂടെ സമാധാനവും നീതിയും ഐക്യവും സ്ഥാപിക്കാനുള്ള ആഹ്വാനവുമായി ഈ ലോകപ്രാര്‍്തഥനാദിനം ആചരിക്കുന്നു. സമൂഹത്തിന്റെ നന്മയ്ക്കും , ആലംബഹീനരായ   ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ വിശേഷ പ്രാധാന്യമുള്ള ഒരു ദിനമാണ് ഈ ലോകപ്രാർത്ഥദിനം.   ഈ വര്‍ഷത്തെ ലോക പ്രാർത്ഥനാദിനത്തിന്റെ ചിന്താവിഷയംആയീ തിരഞ്ഞെടുത്തിരിക്കുന്നത് “എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”(മത്തായി 11:28–30).

ലോകത്തിലെ 170-ല്‍ പരം രാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും ഒരു പ്രത്യേക രാജ്യം തിരഞ്ഞെടുത്ത് ആ രാജ്യത്തിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ മാര്‍ച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിച്ചു വരുന്നതാണ് ലോകപ്രലോകപ്രാര്‍ത്ഥനാദിനം. നൈജീരിയയിലെ  ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായിട്ടാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്.

ഈ വർഷത്തെ ലോകപ്രാര്‍ത്ഥനാദിനത്തിന്റെ ചിന്താവിഷയത്തെ ആസ്പതമായി ലളിതമായ ഭാഷയിലൂടെ നമ്മളോട് വചനം പ്രഘോഷിക്കുന്നത് സെയ്ന്റ് മേരീസ് ഓർത്തോഡ്‌സ് ഡെവറെക്സ്,ഫിലാഡൽഫിയ ,സജീവ സഭാംഗവും ,ക്രൈസ്തവ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നതുമായ മിസ്. ജോസ്‌മി ജോസഫ് ആണ്. വിവിധ ദേവാലയങ്ങളില്‍ നിന്നും വരുന്നവര്‍ ഗാനശിശ്രുഷയിലൂടെയും വ്യത്യസ്തമായ സ്‌കിറ്റുകളിലൂടെയും, മുഖ്യ ചിന്താവിഷയത്തെ അധികരിച്ചുള്ള വിവിധ കലാസൃഷ്ടികള്‍ കുട്ടികളും മുതിര്‍ന്നവരും വേദിയില്‍ അവതരിപ്പിക്കുന്നതാണ്.

റെവ.സന്തോഷ് ജോൺ  (ചെയർമാൻ) ,റെവ.ഫാദർ ഷിബു മത്തായി (കോ-ചെയർമാൻ ),റെവ.ഫാദർ ജേക്കബ് ജോൺ (റിലീജിയസ് ആക്ടിവിറ്റി കോർഡിൻറ്റർ),സ്വപ്ന സെബാസ്റ്റ്യൻ (സെക്രട്ടറി) ,ഫെയ്ത് എൽദോ  ട്രഷറാര്‍),അന്സണ് മാത്യു   (ജോയിന്റ് സെക്രട്ടറി) ,ജോസഫ് കുരുവിള   (ജോയിന്റ് ട്രഷറാര്‍),ജിൻസി ജോയ്  (കോഓർഡിനേറ്റർ ,വുമൺ’സ് ഫോറം) ,കുഞ്ഞമ്മ എബ്രഹാം  (കോ കോർഡിൻറ്റർ വുമൺ’സ് ഫോറം),മെർലിൻ അഗസ്റ്റിൻ (പ്രോഗ്രാം കോഓർഡിനേറ്റർ) ,ലിസി തോമസ്, നിര്‍മ്മലാ ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളും നിരവധി വൈദീകരുടെയും വനിതാ പ്രതിനിധികളുടെയും സഹകരണത്തിലും ലോകപ്രാര്‍ത്ഥനാദിനം വന്‍വിജയമാക്കിത്തീര്‍ക്കുവാനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തു വരുന്നതായും കൂടാതെ ഫിലഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരെയും പ്രാര്‍ത്ഥനാപൂർവം സ്വാഗതം  ചെയ്യുന്നതായും എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വം അറിയിക്കുയ്ക്കുമുണ്ടായി.ആത്മീയ നവീകരണത്തിനും സഹോദര്യസ്നേഹം  ശക്തിപ്പെടുത്തലിനുമായി സംഘടിപ്പിക്കുന്ന ഈ പ്രാർത്ഥനാസംഗമത്തിലേക്ക് ഏവരെയും സാദരം ക്ഷണിക്കുന്നു.

Report ഡാനിയേൽ പി തോമസ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...