അമേരിക്കൻ വാർത്ത

ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ വിഭൂതി തിരുനാൾ ആചരിച്ചു

ന്യൂ യോർക്ക്  :  ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ, അമ്പതു നോമ്പിന് തുടക്കം കുറിച്ച്‌കൊണ്ട്,  ഫെബ്രുവരി 16- തിങ്കളാഴ്ച വിഭൂതി തിരുന്നാൾ ആചരിച്ചു. വൈകുന്നേരം ഏഴ് മണിക്കാരംഭിച്ച തിരുക്കർമ്മങ്ങൾക്ക് വികാരി റവ. ഫാ. കുര്യാക്കോസ് വടാന   മുഖ്യകാർമ്മികത്വം വഹിച്ചു. റവ. ഫാ. സോജൻ ഐക്കരകുന്നേൽ  എം.എസ്.റ്റി  സഹകാർമ്മികനായിരുന്നു.

ലത്തീൻ ആരാധന രീതിയനുസരിച്ചു, ബുധനാഴ്ചയാണ് വിഭൂതി, എന്നാൽ പൗരസ്ത്യ സഭാ പാരമ്പര്യമനുസരിച്ചു  തിങ്കളാഴ്ചയാണ് വിഭൂതിത്തിരുന്നാൽ ആചരിക്കുന്നതും,  നോമ്പ് തുടങ്ങുന്നതും.   കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്ചയിൽ വിശ്വാസികൾ  കൈകളിലേന്തിയ കുരുത്തോലകൾ കത്തിച്ചാണ് വിഭൂതി തിരുന്നാളിനുള്ള ഭസ്മം തയ്യാറാക്കുന്നത്. നെറ്റിയിൽ  അണിയുന്ന ചാരം വെറുമൊരു അടയാളമല്ല,  “മനുഷ്യൻ വെറും പൊടിയാണെന്നും, പൊടിയിലേക്കു” തന്നെ മടങ്ങുമെന്നുമുള്ള ഓർമ്മപ്പെടുത്തലാണ്.  വിദ്വേഷം വെടിഞ്ഞും, വിനയത്തിന്റെയും അനുതാപത്തിന്റെയും മാർഗത്തിലൂടെ, ദൈവത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്  അമ്പതു ദിവസത്തെ നോമ്പു കൊണ്ടുദ്ദേശിക്കുന്നത്. ഉയിർപ്പു തിരുന്നാളിലാണ് നോമ്പ് അവസാനിക്കുന്നത്.

ബ്രോങ്ക്സ് ഇടവകയിൽ, നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളും വിശുദ്ധ കുർബാനയോടനുബന്ധിച്ചു  കുരിശിൻറെ വഴിയും  ഉണ്ടാകും.

ഉയർപ്പുതിരുന്നാളിനുള്ള ആത്മീയ ഒരുക്കത്തിനായി മാർച്ച് , 27, 28, 29 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ, പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. റോയ് ജോസഫ് കടുപ്പിൽ നയിക്കുന്ന ധ്യാനം ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിലുള്ള അവസരവും

മാർച്ച് 29-)0 തീയതിയാണ് ഓശാന ഞായർ. രാവിലെ 9 മണിക്ക് കുരുത്തോല വിതരണത്തോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും. ഏപ്രിൽ രണ്ടാം തീയതി വൈകുന്നേരം 6 മണിക്ക് പെസഹാ ആചരിക്കും. ഏപ്രിൽ 3-) തീയതി,  ദുഃഖവെള്ളിയാഴ്ച രാവിലെ 9 മണിക്കു ശുശ്രൂഷകൾ  തുടങ്ങും. ഏപ്രിൽ 4-)0 തീയതി രാവിലെ 9 മണിക്ക് ആദ്യ ശനി ആചരിക്കും. വീടുകളിലേക്ക് പുതിയ വെള്ളവും, വെളിച്ചവും തിരുക്കർമ്മങ്ങൾക്കു ശേഷം വിതരണം ചെയ്യും.

ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഉയർപ്പുതിരുന്നാളിന്റെ തിരുക്കർമ്മങ്ങൾ (Easter Eve) ആരംഭിക്കും. ഏപ്രിൽ 5-)0 തീയതി ഞായറാഴ്ച രാവിലെ 10 മണിക്കും വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും.

നോമ്പ് കാലത്തെ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചു, ഉയർപ്പുതിരുന്നാളിന്‌ വേണ്ടി ആത്മീയമായി ഒരുങ്ങുവാൻ എല്ലാ വിശ്വാസികളെയും വികാരി റവ. ഫാ. കുര്യാക്കോസ് വടാന ബ്രോങ്ക്സ് ദേവാലയത്തിലേക്ക് ക്ഷണിക്കുന്നു.

Report ഷോളി കുമ്പിളുവേലി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...