അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വ്യാപാര കരാർ: അന്തിമ രൂപമാകുന്നു; ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും

വാഷിങ്ടൻ: ഇന്ത്യ – യുഎസ് വ്യാപാര കരാറിന്റെ നിയമപരമായ ചട്ടക്കൂടിന് അന്തിമരൂപം നൽകാൻ ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും. മാർച്ച് പകുതിയോടെ അന്തിമ കരാർ ഒപ്പുവയ്ക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ നേരത്തെ പറഞ്ഞിരുന്നു.

വാണിജ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ദർപ്പൺ ജെയിൻ സംഘത്തെ നയിക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. ‘ഓൺലൈൻ ചർച്ചകൾ തുടരുകയാണ്. മാർച്ച് ഒടുവിൽ കരാർ ഒപ്പുവയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. എന്നാൽ അത് നീളാനും സാധ്യതയുണ്ട്. തീരുവ 18 ശതമാനമായി കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഈ ആഴ്ച പൂർത്തിയാക്കും.’ – രാജേഷ് അഗർവാൾ സൂചിപ്പിച്ചു. ‘ഇരുപക്ഷത്തിനും തൃപ്തികരമായ നിലയിൽ കരാറിന്റെ നിയമപരമായ കരട് തയാറാക്കാൻ ചിലപ്പോൾ സമയമെടുത്തേക്കാം. പക്ഷേ ഞങ്ങൾ പ്രതീക്ഷയിലാണ്. ഇരു രാജ്യങ്ങളുടെയും സംഘം അതിനായുള്ള പ്രവർത്തനങ്ങളിലാണ്’ – അഗർവാൾ കൂട്ടിച്ചേർത്തു.

ഇന്ത്യ – യുഎസ് വ്യാപാര കരാറിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്. യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ ഇന്ത്യ പൂജ്യം ശതമാനമായി കുറയ്ക്കുകയും റഷ്യൻ എണ്ണ ഇനി വാങ്ങില്ലെന്ന് സമ്മതിക്കുകയും ചെയ്യുന്നതിന് പകരമായി, ഇന്ത്യയുടെ മേലുള്ള തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. 500 ബില്യൺ ഡോളർ വിലമതിക്കുന്ന അധിക യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...