ചരമം

പ്രതീക്ഷകൾ പൊലിഞ്ഞു; ആറു ദിവസം മുൻപ് കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി

വാഷിങ്ടൺ: അമേരിക്കയിലെ കാലിഫോർണിയയിൽ ആറുദിവസം മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യ(22)യെയാണ് കാലിഫോർണിയയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തതായി സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റും സ്ഥിരീകരിച്ചു.

ബർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ കെമിക്കൽ ആൻഡ് മയോ മോളിക്യുലാർ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് സാകേത്. കർണാടകയിലെ ഗിഡദ കൊനേന ഹള്ളി സ്വദേശി ശ്രീനിവാസയ്യയുടെ മകനാണ്.
ഫെബ്രുവരി ഒൻപതാം തീയതി മുതലാണ് സാകേതിനെ കാണാതായത്.കാമ്പസിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ബർക്കിലി ഹിൽസിലെ അൻസ തടാകത്തിന് സമീപമാണ് സാകേതിനെ അവസാനമായി കണ്ടതെന്നായിരുന്നു വിവരം. തുടർന്ന് നടത്തിയ തിരച്ചിലിൽ വിദ്യാർഥിയുടെ പാസ്പോർട്ടും ലാപ്ടോപ്പുമടങ്ങിയ ബാഗ് സമീപത്തെ വീടിനുമുൻപിൽനിന്നും കണ്ടെത്തിയിരുന്നു. മദ്രാസ് ഐ.ഐ.ടി.യിൽനിന്ന് ബിരുദം നേടിയ ശേഷമാണ് 22-കാരനായ സാകേത് കാലിഫോർണിയയിലേക്ക് ഉപരിപഠനത്തിന് പോയത്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....