കായികം

ധോനി ക്യാപ്റ്റൻ സ്ഥാനം സ്വയം ഒഴിഞ്ഞതല്ല, ‘ബിസിസിഐ ആവശ്യപ്പെട്ടു’,വെളിപ്പെടുത്തൽ

മുംബൈ: രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കിയ നടപടി കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ചയായ ഒന്നായിരുന്നു. ഇപ്പോഴിതാ 2017-ൽ എം.എസ് ധോനിയിൽ നിന്ന് വിരാട് കോലിയിലേക്കുള്ള ക്യാപ്റ്റൻസി മാറ്റത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

2014-ൽ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് അപ്രതീക്ഷിതമായി ധോനി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. പിന്നാലെ ബിസിസിഐ കോലിയെ ടെസ്റ്റ് ക്യാപ്റ്റനാക്കി. പിന്നീട് 2017-ലാണ് ധോനിയിൽ നിന്ന് നിശ്ചിത ഓവർ ക്യാപ്റ്റൻ സ്ഥാനംകൂടി കോലിയിലേക്കെത്തുന്നത്. ധോനി ഈ തീരുമാനം സ്വയം എടുക്കുകയായിരുന്നു എന്നാണ് അന്ന് പ്രചരിച്ച റിപ്പോർട്ടുകൾ. എന്നാൽ അത് അങ്ങനെയായിരുന്നില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ബിസിസിഐ ധോനിയെ നിർബന്ധിക്കുകയായിരുന്നുവെന്നും സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കി ഒരു ഇ മെയിൽ അയക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. 2017-ൽ മുൻ ബിസിസിഐ സെലക്ഷൻ പാനൽ അംഗം ജതിൻ പരഞ്ജ്പെയും അന്നത്തെ ചീഫ് സെലക്ടറായിരുന്ന എംഎസ്‌കെ പ്രസാദുമാണ് ഒരു പരിപാടിക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പരിപാടിക്കിടെ ധോനിയോട് ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന കാര്യം അറിയിച്ചത് എങ്ങനെയെന്ന് ഇരുവരും ഓർത്തെടുത്തു. ”ഒരു മത്സരത്തിനിടെ ധോനി ബാറ്റ് ചെയ്ത ശേഷം മടങ്ങിയെത്തിയപ്പോഴാണ് ഇക്കാര്യം അറിയിക്കുന്നത്. എംഎസ്‌കെയും ഞാനും പരസ്പരം നോക്കുകയായിരുന്നു. ഏറ്റവും ബഹുമാനത്തോടെ അദ്ദേഹത്തോട് ഇക്കാര്യം എങ്ങനെ പറയണമെന്ന കാര്യത്തിൽ ഞങ്ങൾ തയ്യാറായിരുന്നു. അതിനാൽ ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി. മാറിക്കൊടുക്കാനുള്ള ശരിയായ സമയമായെന്ന് തങ്ങൾ കരുതുന്നതായി മഹിയോട് പറഞ്ഞു. ധോനിയുടെ പ്രതികരണം യോജിപ്പിന്റേതായിരുന്നു. നല്ല തീരുമാനമാണെന്നും നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് പറയൂ എന്നുമായിരുന്നു ധോനിയുടെ മറുപടി. മാറിത്തരാൻ തയ്യാറാണെന്ന് എഴുതി നൽകാൻ എംഎസ്‌കെ, മഹിയോട് പറഞ്ഞു. ശരി അങ്ങനെ ചെയ്യാമെന്ന് ധോനി പറയുകയും ചെയ്തു. താൻ സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ധോനിയുടെ ഒരു ഇ മെയിൽ രാത്രി വൈകി ഞങ്ങൾക്ക് ലഭിക്കുകയും ചെയ്തു. ആ തീരുമാനം ഞങ്ങൾക്ക് എടുക്കേണ്ടി വന്നതാണ്. അതിന്റെ പേരിൽ ഞങ്ങൾ വിമർശിക്കപ്പെട്ടു. പക്ഷേ നിങ്ങൾ എടുക്കേണ്ട ബുദ്ധിമുട്ടുള്ള തീരുമാനങ്ങളാണിവ.” – ദി ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോയിൽ സംസാരിക്കവെ പരഞ്ജ്പെ വ്യക്തമാക്കി.

ചുമതലയേൽക്കുന്ന വിരാട് കോലിക്ക് ധോനി അന്ന് പൂർണ പിന്തുണ വാഗ്ദാം ചെയ്തതായും പരഞ്ജ്പെ പറഞ്ഞു. വിരാടിനൊപ്പം പൂർണമായും പ്രവർത്തിക്കുമെന്നും വിരാട് സഹോദരനെ പോലെയാണെന്നും തന്റെ അനുഭവ സമ്പത്ത് അദ്ദേഹവുമായി പങ്കുവെയ്ക്കുമെന്നും ഒരു നലല് ടീമിനെ സൃഷ്ടിക്കുമെന്നുമായിരുന്നു ധോനി പറഞ്ഞതെന്നും പരഞ്ജ്പെ വെളിപ്പെടുത്തി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...