കേരള വാർത്ത

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ

നിലമ്പൂർ: 16കാരിയെ പീഡിപ്പിച്ച കേസിൽ പോലീസിൽനിന്നു സ്വയം വിരമിച്ചയാൾ നിലമ്പൂർ പോലീസിന്‍റെ പിടിയിൽ. മോട്ടിവേഷണൽ സ്പീക്കറായ ഫിലിപ്പ് മമ്പാടാണ് പിടിയിലായത്.

2025 സെപ്റ്റംബറിൽ 16കാരി കോഴിക്കോട് ചേവായൂർ പോലീസിൽ നൽകിയ പരാതി ചോവായൂർ പോലീസ് നിലമ്പൂർ പോലീസിനു കൈമാറിയിരുന്നു. കാസർഗോഡുള്ള ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.

മോട്ടിവേഷൻ ക്ലാസിന്‍റെ പേരിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചതെന്ന് കൗൺസലിംഗിനിടയിൽ പെൺകുട്ടി പറഞ്ഞിരുന്നു. പെരിന്തൽമണ്ണ എസ്ഐ ആയിരിക്കെ ലഹരിക്കെതിരെ മോട്ടിവേഷൻ ക്ലാസുകൾ എടുക്കുന്നതിനായി സർവീസിൽനിന്ന് ഇയാൾ സ്വയം വിരമിക്കുകയായിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു നിലമ്പൂർ പോലീസ് കടന്നിട്ടുണ്ട്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...