അമേരിക്കൻ വാർത്ത

ഡോ. ആനി പോളിന് ‘റോക്ക്‌ലാൻഡ് പേഴ്‌സൺ ഓഫ് ദി ഇയർ അവാർഡ്’

ന്യൂയോർക്ക്: റോക്ക്‌ലാൻഡ് കൗണ്ടിയിൽ ശ്രദ്ധേയമായ സാമൂഹിക-രാഷ്ട്രീയ നേതൃത്വത്തിനും സമർപ്പിത സമൂഹസേവനത്തിനും നൽകിയ മികച്ച സംഭാവനകളെ അംഗീകരിച്ച് ഈ വർഷത്തെ “റോക്ക്‌ലാൻഡ് പേഴ്‌സൺ ഓഫ് ദി ഇയർ” റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ   ഡോ. ആനി പോളിന് സമ്മാനിച്ചു.  ന്യൂയോർക്ക് സ്റ്റേറ്റിലെ  ആദ്യ ഇന്ത്യൻ വനിതാ കൗണ്ടി ലെജിസ്ലേറ്ററും ആദ്യ മലയാളി കൗണ്ടി ലെജിസ്ലേറ്ററുമായ ഡോ ആനി പോളിന് ലഭിച്ച   ഈ അംഗീകാരം  ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനും, പ്രത്യേകിച്ച് മലയാളി സമൂഹത്തിനും, അഭിമാന നിമിഷമായി.

റോക്ക്‌ലാൻഡ് കമ്മ്യൂണിറ്റി കോളേജിൽ   നടന്ന ചടങ്ങിൽ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിന്റെ ജീവിതത്തിൽ മാറ്റങ്ങളും പുരോഗതിയും സൃഷ്ടിക്കാൻ നിർണായകമായി പ്രവർത്തിച്ച വ്യക്തികളെയാണ് ആദരിച്ചത്. പരിപാടി സംഘടിപ്പിച്ച ഒമേഗ സൈ ഫി ഫ്രാറ്റേണിറ്റി, ഇൻ‌കോർപ്പറേറ്റഡ്, സി ലാംഡ ലാംഡ ചാപ്റ്റർ, അച്ചീവ്‌മെന്റ് വീക്ക് കമ്മിറ്റി എന്നിവർക്കു ഡോ. ആനി പോൾ   നന്ദി അറിയിച്ചു. സേവനത്തിന്റെയും നേതൃത്വത്തിന്റെയും ശക്തമായ പാരമ്പര്യമുള്ള ഒരു സംഘടനയിൽ നിന്നുള്ള ഈ അംഗീകാരം ഏറെ മഹത്തരമാണെന്നും അവർ പറഞ്ഞു.

“ഈ അവാർഡ് എന്റേതു മാത്രമല്ല. ഇത് റോക്ക്‌ലാൻഡ് കൗണ്ടിയിലെ നിരവധി വ്യക്തികൾക്കും കുടുംബങ്ങൾക്കും സഹപ്രവർത്തകർക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും അവകാശപ്പെട്ടതാണ്. നിങ്ങളുടെ തുടർച്ചയായ പ്രോത്സാഹനവും പിന്തുണയും തന്നെയാണ് എന്റെ ശക്തി,”  ഡോ. ആനി പോൾ പറഞ്ഞു.

നീതിക്കും കമ്മ്യൂണിറ്റി ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന NAACP നേതാക്കളായ ഡോ. ഫ്രാൻസിസ് പ്രാറ്റ്, വില്ലി ട്രോട്ട്മാൻ, നിക്കി ഹൈൻസ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ ലഭിച്ച അവസരത്തിനും അവർ നന്ദി രേഖപ്പെടുത്തി. കൂടാതെ റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ ഹോ. ടോണി ഏളിന്റെ പിന്തുണയ്ക്കും പ്രത്യേകം നന്ദി അറിയിച്ചു.

“റോക്ക്‌ലാൻഡ് എനിക്ക് അനേകം അവസരങ്ങളും ഉറച്ച പിന്തുണയും നൽകി. ഈ അംഗീകാരം നമ്മുടെ സമൂഹത്തെ സത്യസന്ധതയോടും ലക്ഷ്യബോധത്തോടും കൂടി സേവിക്കാനുള്ള എന്റെ പ്രതിബദ്ധതയെ പുതുക്കുന്നു,” എന്നും അവർ കൂട്ടിച്ചേർത്തു.

മറ്റെല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട്, ഈ മഹത്തായ ബഹുമതിക്ക് വീണ്ടും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...