സിനിമ

വീണ്ടും ട്രെൻഡ് ; ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജേക്ക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡിലെ ട്രെൻഡിങ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിക്കുന്ന ‘കാട്ടുചെമ്പകം’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വിശാൽ മിശ്രയോടൊപ്പം ആവണി മൽഹാറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനത്തിന്റെ വരികൾ കൈതപ്രത്തിന്റേതാണ്. 2025ലെ സൂപ്പർഹിറ്റ് ഗാനമായ ‘മിന്നൽവള’യ്ക്ക് ശേഷം ജേക്ക്സ് ബിജോയിയും കൈതപ്രവും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ഗാനമെന്ന പ്രത്യേകതയുമുണ്ട് ‘കാട്ടുചെമ്പക’ത്തിന്. ഇത്തവണ വാലന്റൈൻസ് ഡേ സ്പെഷ്യലായി ഇറങ്ങിയ ഈ ഗാനം ട്രെൻഡ് ആകുമെന്നാണ് പ്രേക്ഷക പ്രതികരണം. ഗാനരംഗത്തിൽ ടോവിനോയ്ക്കൊപ്പം നായിക കയാദു ലോഹറും എത്തുന്നുണ്ട്.

‘ജനനായകനി’ലെ ‘ഒരു പേരെ വരലാർ’ എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ചതും വിശാൽ മിശ്രയാണ്. കൽക്കി, ഫോറൻസിക്, ഐഡന്റിറ്റി, നരിവേട്ട എന്നീ ടോവിനോ തോമസ് ചിത്രങ്ങൾക്ക് വേണ്ടി മുൻപ് ജേക്ക്സ് ബിജോയ് സംഗീതം പകർന്നിരുന്നു. ഈയിടെ ആരാധകരുമായി സംവദിക്കുന്നതിനടയിൽ ബോളീവുഡ് സൂപ്പർ താരം രൺബീർ കപൂറും ജേക്ക്‌സ് ബിജോയിയുടെ ‘ലോക’യിലെ മ്യൂസിക്കിനെ പറ്റി എടുത്ത് പറയുകയുണ്ടായതും ശ്രദ്ധേയമായിരുന്നു.

സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുൻ ചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്‌ബസ്റ്റർ ഗാനങ്ങൾ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...