അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ (MAT) പ്രവര്‍ത്തനോദ്ഘാടനവും ഫാമിലി നൈറ്റും ഫെബ്രുവരി 28 ന്

റ്റാമ്പാ : മാതൃകാപരമായ പ്രവര്‍ത്തനമികവുകൊണ്ടു വളരെ ചുരുങ്ങിയ ഒരു കാലഘട്ടത്തിനുള്ളില്‍ത്തന്നെ, അമേരിക്കന്‍ മലയാളി സംഘടനകളുടെ മുന്‍നിരയിലെത്തിയ മലയാളി അസോസ്സിയേഷന്‍ ഓഫ് ‘റ്റാമ്പാ’യുടെ പ്രവര്‍ത്തനോദ്ഘാടനവും, ഫാമിലി നൈറ്റും സംയുക്തമായി ഫെബ്രുവരി 28നു ശനിയാഴ്ച നടത്തപ്പെടുന്നു.

വൈകുന്നേരം ആറുമണിയോടുകൂടി ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍(2620 Washington Road, Valarico) ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ പ്രൗഢഗംഭീരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി പ്രസിഡന്റ് ബിജോയ് ജോസഫ്, സെക്രട്ടറി ജെഫി ജോസഫ്, ട്രഷറാര്‍ ബാബു വര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രസ്താവിച്ചു.

മാറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും, കൂടുതല്‍ ജനപ്രിയമാക്കുന്നതിനുമായി രൂപം കൊടുത്തിട്ടുള്ള She MAT, MAT Youth Forum, MAT Cultural Forum  എന്നീ സബ് കമ്മറ്റികള്‍ ആഘോഷ പരിപാടികളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.

ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഡോ.സൗമ്യ വിശ്വനാഥനാണ്. പതിനഞ്ചു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും, നൂറിലധികം അനുബന്ധ ആരോഗ്യപരിപാലന കേന്ദ്രങ്ങളുമുള്ള ‘Bay Care Medical Group’-ന്റെ ഫിസിഷ്യന്‍ എക്‌സിക്യൂട്ടീവ് ചുമതല വഹിക്കുന്ന വനിതയാണ് ഡോ.സൗമ്യ വിശ്വനാഥ്. ആരോഗ്യ രംഗത്ത്, നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന ചുമതലയാണ് ഡോ.സൗമ്യക്ക്.

അനേകം മെഡിക്കല്‍ പ്രൊഫഷനുകള്‍ സേവനമനുഷ്ഠിക്കുന്ന Bay Care Health System-ത്തിന്റെ സുപ്രധാന ചുമതല വഹിക്കുന്ന ഡോ.സൗമ്യ വിശ്വനാഥ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് തികച്ചും അഭിമാനകരമാണെന്ന് ഭാരവാഹികള്‍ പ്രസ്താവിച്ചു.

വിശിഷ്ടാതിഥിയായി എത്തുന്നത് ഇന്‍ഡ്യന്‍ സിനിമാ സംഗീത സംവിധായകനും, ഗായകനുമായ ശ്രീ ഗിരീഷ് നാരായണനാണ്. പാരമ്പര്യ ശാസ്ത്രീയ സംഗീതത്തെ, സമകാലിക സംഗീതവുമായ സംയോജിപ്പിച്ചുകൊണ്ട്, സംഗീതത്തിന്റെ ഒരു മാസ്‌കരിക ലോകം തീര്‍ക്കുന്ന ഗിരീഷ് നാരായണന്‍, മലയാളം, തമിഴ്, ഹിന്ദി സിനിമാരംഗത്തെ സജീവ സാന്നിദ്ധ്യമാണ്. സഹ്യാദ്രയിലെ ചുവന്ന പൂക്കള്‍; ഹാലി ഡര്‍ബാര്‍; പെരുമാള്‍, ക്ലിയോപാട്ര, നാല്പതുകളിലെ പ്രണയം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ സംഗീത സാന്നിദ്ധ്യമുണ്ട്.

ഇന്‍ഡ്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിലൂടെ സംഗീതപ്രേമികളുടെ മനം കവര്‍ന്ന ഗിരീഷ് നാരായണന്റെ സാന്നിദ്ധ്യം ‘മാറ്റിന്റെ’ ആഘോഷരാവിന് പത്തരമാറ്റ് മിഴിവേകുന്നു.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച്, കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രാദേശിക യുവപ്രതിഭകളെ ഉള്‍പ്പെടുത്തി, വൈവിധ്യമാര്‍ന്ന വര്‍ണ്ണശബളമായ കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ഫൈറ്റ്സ്റ്റാര്‍ റേറ്റിംഗുള്ള റ്റാമ്പായിലെ Curry Leaves Restaurent തയ്യാറാക്കുന്ന കേരളത്തനിമയുള്ള ഡിന്നറോടുകൂടി പരിപാടി സമാപിക്കും.

മലയാളി അസോസിയേഷന്റെ(MAT) ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


Report: രാജു മൈലപ്രാ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...