അമേരിക്കൻ വാർത്ത

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ 2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. അൻപത് വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള സംഘടനയുടെ പ്രസിഡന്റായി ദേവസി ഇട്ടൂപ്പിനെയും സെക്രട്ടറിയായി ടെറൻസൺ തോമസിനെയും ട്രഷററായി എ. വി. വർഗീസിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി വർഗീസ് എം. കുര്യൻ (വൈസ് പ്രസിഡന്റ്), ജോൺ കെ. മാത്യു (ജോയിന്റ് സെക്രട്ടറി), ചാക്കോ പി. ജോർജ് (ജോയിന്റ് ട്രഷറർ) എന്നിവർ ചുമതലയേൽക്കും.

പുതിയ പ്രസിഡന്റ് ദേവസി ഇട്ടൂപ്പ് ദീർഘകാലമായി അസോസിയേഷൻ കമ്മിറ്റി അംഗം, ട്രഷറർ, ട്രസ്റ്റി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബ്രോങ്ക്സ് കാത്തലിക് ചർച്ചിൽ സജീവമായ അദ്ദേഹം സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ശ്രദ്ധേയനാണ്. മുൻ പ്രസിഡന്റും ഫൊക്കാന മുൻ സെക്രട്ടറിയുമായ ടെറൻസൺ തോമസ് സംഘടനയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട എ. വി. വർഗീസ് അസോസിയേഷന്റെ മുൻ പ്രസിഡന്റും ഫോമയുടെ മുൻ കമ്മിറ്റി അംഗവുമാണ്.

കമ്മിറ്റി അംഗങ്ങളായി ജെ. മാത്യൂസ്, ജോയി ഇട്ടൻ, ശ്രീകുമാർ ഉണ്ണിത്താൻ, ആന്റോ വർക്കി, കെ. കെ. ജോൺസൺ, നിരീഷ് ഉമ്മൻ, ഷോളി കുബളവേലിൽ, മാത്യു ജോസഫ്, ജോൺ തോമസ്, ജോ ഡാനിയേൽ, സുരേന്ദ്രൻ നായർ, മോളമ്മ വർഗീസ്, ജോർജ് കുഴിയാഞ്ഞാൽ, ബിനു വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു. രാജൻ ടി. ജേക്കബ് ചെയർമാനായുള്ള ട്രസ്റ്റി ബോർഡിൽ ജോൺ സി. വർഗീസ്, കുര്യാക്കോസ് വർഗീസ്, ജോൺ ഐസക്, തോമസ് കോശി എന്നിവർ അംഗങ്ങളായിരിക്കും.

നിലവിലുള്ള ട്രസ്റ്റി ബോർഡ് ചെയർമാൻ കെ. ജെ. ഗ്രിഗറി തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. വ്യക്തികേന്ദ്രീകൃതമല്ലാതെ ഒരു സമൂഹമായി പ്രവർത്തിക്കുന്ന സംഘടന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു. പുതിയ ഭരണസമിതിക്ക് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് തോമസ് കോശി ആശംസിച്ചു.

Report ശ്രീകുമാർ ഉണ്ണിത്താൻ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...