അമേരിക്കൻ വാർത്ത

ഫോമാ നാഷണൽ കൺവെൻഷൻ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സെൻട്രൽ റീജിയന്റെ പങ്ക് നിസ്തുലം

ചിക്കാഗോ :അക്ഷര നഗരിയായ കോട്ടയത്തെ വിൻഡ്സർ കാസിലിൽ വെച്ച് ജനുവരി ഒൻപത് ,പത്ത് തീയതികളിൽ നടന്ന നാഷണൽ കൺവെൻഷൻ ചരിത്ര വിജയം. കൺവെൻഷനോടനുബന്ധിച്ച് നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതായിരുന്നു എന്ന് ഫോമാ സെൻട്രൽ റീജിയൻ വൈസ് പ്രസിഡണ്ട് ജോൺസൻ കണ്ണൂക്കാടൻ അറിയിച്ചു.

ഈ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന നാലു നഴ്സിംഗ് വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നല്കിയതോടൊപ്പം നിർധനരായ രണ്ടു കുടുംബങ്ങൾക്ക് ഉപജീവനത്തിനായി രണ്ട് പശുക്കളെ വാങ്ങി നൽകുകയും ചെയ്തതായി ജോൺസൻ കണ്ണൂക്കാടൻ പറഞ്ഞു .നേരത്തെ ഭാവനരഹിതരായ ആളുകൾക്ക് ഭവനങ്ങൾ നല്കിയതോടൊപ്പം അർഹരായ സ്ത്രീകൾക്ക് തയ്യൽ മെഷീനുകൾ ,വീൽ ഷെയറുകൾ നൽകുന്നത് ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ ഫോമാ സെൻട്രൽ റീജിയന് കഴിഞ്ഞിട്ടുണ്ട് എന്നും ജോൺസൻ അറിയിച്ചു.

ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രി വി എൻ വാസവൻ ,എം പി മാരായ ആന്റോ ആന്റണി,ഫ്രാൻസിസ് ജോർജ് എം എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ,മോൻസ് ജോസഫ്, കേരളം കൺവെൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, ട്രെഷറർ സിജിൽ പാലക്കലോടി,വൈസ് പ്രസിഡണ്ട് ശാലു പുന്നൂസ്,ജോയിന്റ് സെക്രട്ടറി പോൾ ജോസ്,ജോയിന്റ് ട്രെഷറർ അനുപമ കൃഷ്ണൻ മുൻ പ്രെസിഡന്റുമാരായ ജോൺ ടൈറ്റസ്,ബേബി ഊരാളിൽ തുടങ്ങിയവർ സംസാരിച്ചു.

ഫോമയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ,പ്രത്യേകിച്ച് ചാരിറ്റി പ്രവർത്തനങ്ങൾക്ക് മികച്ച സംഭാവന നൽകുവാൻ ഫോമാ സെൻട്രൽ റീജിയൻ എപ്പോഴും സന്നദ്ധമാണെന്ന് സെൻട്രൽ റീജിയൻ വൈസ് പ്രസിഡണ്ട് ജോൺസൻ കണ്ണൂക്കാടൻ പറഞ്ഞു.സെൻട്രൽ റീജിയന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ഫോമയുടെ എല്ലാ അംഗങ്ങൾക്കും ,പ്രത്യേകിച്ച് സെൻട്രൽ റീജിയണിലെ എല്ലാ അംഗങ്ങൾക്കും ജോൺസൻ കണ്ണൂക്കാടൻ നന്ദി രേഖപ്പെടുത്തി .

Report ബിജു മുണ്ടക്കൽ പി ആർ ഓ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...