അമേരിക്കൻ വാർത്ത

ടൊറന്റോ മലയാളി സമാജം പുതിയ ഭരണ സമിതി ഔദ്യോഗികമായി ചുമതലയേറ്റു

ടൊറന്റോ: ടൊറോന്റോ മലയാളി സമാജത്തിന്റെ (TMS) 2026-ലെ ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയായി. ജോസഫ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി ഏഴിന് സമാജത്തിന്റെ ഈസ്റ്റ് സെന്ററിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ റോയി ജോർജാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജോസഫ് മാത്യു പ്രസിഡന്റായും സൻജീവ് എബ്രാഹം ചാക്കോ സെക്രട്ടറിയുമായുള്ള ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു.

സണ്ണി ജോസഫ് (വൈസ് പ്രസിഡന്റ്), ബെറ്റ്സി ജോസഫ് (ജോയിന്റ് സെക്രട്ടറി), അഗസ്റ്റിൻ തോമസ് (ട്രഷറർ), റ്റോണി പുളിക്കൽ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ. കൂടാതെ എന്റർടൈൻമെന്റ്, സ്പോർട്സ്, ഐടി, പിആർഒ വിഭാഗങ്ങളിലേക്കും വിവിധ കമ്മിറ്റി അംഗങ്ങളായി സെബി ജോസഫ്, സുബിൻ സ്കറിയ, അജി മാത്യു, സേതു വിദ്യാസാഗർ, ഉമ്മച്ചൻ മാത്യു എന്നിവരുൾപ്പെടെയുള്ള വലിയൊരു നിരയെയും തിരഞ്ഞെടുത്തു.

2026-ലെ ട്രസ്റ്റി ബോർഡ് ചെയർമാനായി ജോൺ പി. ജോണിനെ തിരഞ്ഞെടുത്തു. റോയി ജോർജ്, മനു മാത്യു, ജോസി കാരക്കാട്ട്, ജോസുകുട്ടി ജോസഫ്, ഷിബു ജോൺ എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ. 1968-ൽ സ്ഥാപിതമായ ടൊറോന്റോ മലയാളി സമാജം, അതിന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് പുതിയ നേതൃത്വത്തിന് കീഴിൽ കൂടുതൽ ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...