സിനിമ

അനൂപ് മേനോന്റെ ‘ഈ തനി നിറം’; സസ്പെൻസ് ത്രില്ലറായെത്തുന്ന ചിത്രം ഈ മാസം 13-ന് റിലീസ് ചെയ്യും

അനൂപ് മേനോൻ നായകനാകുന്ന ഈ തനിനിറം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു കൊലപാതകവും, അതിൻ്റെ ചുരുളുകൾ നിവർത്തുന്നതുമാണ് ഈ ചിത്രമെന്ന് കാട്ടിത്തരുന്നതാണ് പുറത്തുവന്ന ടീസർ സൂചിപ്പിക്കുന്നത്. രതീഷ് നെടുമങ്ങാട് ആണ് സംവിധാനം. സസ്പെൻസ് ത്രില്ലറായെത്തുന്ന ചിത്രം ഈ മാസം 13-ന് റിലീസ് ചെയ്യും.

എസ്. ഐ. ഫെലിക്സ് ലോപ്പസ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. നോബി, രമേഷ് പിഷാരടി, ജി. സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം), ശൈലജ അമ്പു, തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ, ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ -അംബിക കണ്ണൻബായ്. ഗാനങ്ങൾ – അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത്. സംഗീതം – നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ. ഛായാഗ്രഹണം – പ്രദീപ് നായർ. എഡിറ്റിംഗ് അജു അജയ്. കലാസംവിധാനം – അശോക് നാരായണൻ. കോസ്റ്റ്യൂം ഡിസൈൻ – അശോക് നാരായണൻ. മേക്കപ്പ് – റാണാപ്രതാപ്. മേക്കപ്പ്- രാജേഷ് രവി. സ്‌റ്റിൽസ് – സാബി ഹംസ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജു സമഞ്ജസ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഷാജി വിൻസൻ്റ് സൂര്യ. പരസ്യകല -എസ്. കെ.ഡി. ഫിനാൻസ് കൺട്രോളർ.- ദില്ലി ഗോപൻ. പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ – ആനന്ദ് പയ്യന്നൂർ,

പാലാ, ഭരണങ്ങാനം, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. PRO -വാഴൂർ ജോസ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...