ആനുകാലികംപ്രധാന വാർത്ത

മുൻ സൈനിക മേധാവി ജനറൽ എം.എം.നരവണെയുടെ പുസ്തകം: പ്രീ-പ്രിന്റ് കോപ്പി പ്രചരിക്കുന്നു, കേസെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: മുൻ സൈനിക മേധാവി ജനറൽ എം.എം. നരവണെയുടെ പ്രസിദ്ധീകൃതമാകാത്ത പുസ്തകം പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പി.ഡി.എഫ്. കോപ്പി പ്രചരിക്കുന്നതായി വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും മറ്റും കണ്ടെത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പോലീസ് നടപടി. ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

പരിശോധനയിൽ, പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയതാണെന്ന് സംശയിക്കപ്പെടുന്ന ഇതേ തലക്കെട്ടിലുള്ള ടൈപ്പ്-സെറ്റ് പുസ്തകത്തിന്റെ ഒരു പി.ഡി.എഫ്. കോപ്പി ചില വെബ്സൈറ്റുകളിൽ ലഭ്യമാണെന്നും കൂടാതെ ചില ഓൺലൈൻ വിപണന പ്ലാറ്റ്‌ഫോമുകൾ പുസ്തകം വിൽപ്പനയ്ക്ക് ലഭ്യമാണെന്ന മട്ടിൽ കവർ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതുവരെ പ്രസിദ്ധീകരണാനുമതി ലഭിക്കാത്ത ഒരു പുസ്തകത്തിന്റെ ഭാഗങ്ങൾ ഇത്തരത്തിൽ ചോർന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി സ്പെഷ്യൽ സെല്ലിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...