അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിനു പുതിയ പാരീഷ് എക്‌സിക്യൂട്ടീവ്

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 2026-27 വർഷത്തേക്കുള്ള ട്രസ്ടിമാരെയും മറ്റ് എക്സിക്യൂട്ടീവ്  അംഗങ്ങളെയും തിരഞ്ഞെടുത്തു.

സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ (യൂത്ത് ട്രസ്റ്റി) എന്നിവരാണ് പുതിയ കൈക്കാരന്മാർ. സണ്ണി മേലേടം പാരീഷ്  സെക്രട്ടറി ആയും സി. ശാലോം പാരീഷ് ഓഫീസ് സെക്രട്ടറി ആയും ജെയിംസ് മന്നാകുളം അക്കൗണ്ടന്റ് ആയും തുടരും.

റോയി ചേലമലയിൽ ആണ് പുതിയ പബ്ലിക് റിലേഷൻ ഓഫീസർ.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രസ്ടിമാരെ അഭിനന്ദിച്ചുകൊണ്ട്, ഇടവകയുടെ സമഗ്ര പുരോഗതിക്കായി പുതിയ ഭാരവാഹികൾക്ക് എല്ലാ ആശംസകളും ഇടവകയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥവും നേരുന്നതായി വികാരി ഫാ. സിജു മുടക്കോടിലും അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിലും അറിയിച്ചു.

പരിചയസമ്പത്തും യുവശക്തിയും ഏകോപിപ്പിക്കുന്ന ഈ പുതിയ എക്സിക്യൂട്ടീവിനെ പാരീഷ് കൗൺസിൽ ഒന്നടങ്കം അനുമോദിച്ചു.

പുതിയ എക്സിക്യൂട്ടീവ് 2026 ജനുവരി 1 മുതൽ ചുമതലയേറ്റെടുത്തു.

ആദ്യ നിര : ഇടത്തുനിന്നും ഫാ. സിജു മുടക്കോടിൽ, അനീഷ് മാവേലിപുത്തൻപുരയിൽ, സി. ശാലോം, സണ്ണി മേലേടം , റോയി ചേലമലയിൽ

രണ്ടാമത്തെ നിര: ഇടത്തുനിന്നും സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ.

Report റോയി ചേലമലയിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...