അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷൻ കലാമേള രജിസ്‌ട്രേഷൻ ഫെബ്രുവരി 15 ന് ആരംഭിക്കുന്നു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ കലാമേള -‘കലോത്സവ് 2026’ വരുന്ന 2026 മാർച്ച് 28 ന് ബെൽവുഡ് സിറോ മലബാർ ചർച്ചിന്റെ ആഡിറ്റോറിയത്തിൽ വെച്ച് നടക്കും . കലാമേള രജിസ്‌ട്രേഷൻ ഫെബ്രുവരി 15 ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു .

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കമായ ചിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള, മൽസരാർഥികളുടെ എണ്ണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടിയാണ് . ഇത്തവണത്തെ കലാമേളയിലും കൂടുതൽ മൽസരാർഥികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു . കലാമേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾ ആരംഭിച്ചു .

കലാമേളയുടെ നിയമാവലി, രജിസ്‌ട്രേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ എന്നിവ ചിക്കാഗോ മലയാളി അസോസിയേഷന്റെ വെബ് സൈറ്റിൽ ലഭ്യമാണ് . രജിസ്‌ട്രേഷൻ ഫീസ് cma2025.27@gmail.com എന്ന ഈമെയിലിൽ Zelle ചെയ്യാവുന്നതാണ് . കലാമേളയെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങൾക്കും kalamela 2026@chicagomalayaleeassociation.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ് .

ഈ കലാമേളയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോസ് മണക്കാട്ട് , സെക്രട്ടറി ബിജു മുണ്ടക്കൽ , ട്രെഷറർ അച്ചൻ കുഞ്ഞ് മാത്യു , വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറ അനിൽ , ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ , കലാമേള ചെയർപേഴ്സൺ ഷൈനി ഹരിദാസ് , കോർഡിനേറ്റർമാരായ ജോജോ വെങ്ങാന്തറ , മാത്യൂസ് എബ്രഹാം , സുവനീർ കൺവീനർ മനോജ് അച്ചേട്ട് എന്നിവർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് :
ജോസ് മണക്കാട്ട് : 847 830 4128 ബിജു മുണ്ടക്കൽ -773 673 8820
അച്ചൻ കുഞ്ഞ് മാത്യു : 847 912 2578 ഷൈനി ഹരിദാസ് -630 290 7143 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...