അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

ശത്രു ഉപഗ്രഹങ്ങളെ നിരീക്ഷിക്കാം, ഭ്രമണപഥത്തിൽ ചാരക്കണ്ണുകൾ തുറന്ന് ഇന്ത്യ; ദൗത്യം വിജയകരമാക്കി അസിസ്റ്റ

ന്യൂഡൽഹി: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിൽ സുപ്രധാന നാഴികക്കല്ല് സൃഷ്ടിച്ച് അഹമ്മദാബാദ് ആസ്ഥാനമായ അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്. ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന വസ്തുക്കളെ മറ്റൊരു ഉപഗ്രഹത്തിൽനിന്ന് നിരീക്ഷിക്കാനും ചിത്രമെടുക്കാനുമുള്ള പുതിയ തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് അസിസ്റ്റ ഇൻഡസ്ട്രീസ്. ‘ഓർബിറ്റ് സ്‌നൂപ്പിങ്’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെ മറ്റ് വസ്തുക്കളുടെ ചിത്രമെടുക്കുന്നത്.

ഫെബ്രുവരി മൂന്നിനായിരുന്നു പുതിയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചത്. 80 കിലോ ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമായ എഎഫ്ആർ ഉപയോഗിച്ചായിരുന്നു പരീക്ഷണം. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) ചിത്രങ്ങളാണ് അസിസ്റ്റ വിജയകരമായി പകർത്തിയത്. വെല്ലുവിളി നിറഞ്ഞതായിരുന്നു ദൗത്യം. ശക്തമായ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിലും അസിസ്റ്റ ഐഎസ്എസിന്റെ രണ്ട് ചിത്രങ്ങള്‍ പകർത്തി. യഥാക്രമം 300, 250 കിലോമീറ്റർ അകലെ നിന്നാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ഭ്രമണപഥത്തിലെ വസ്തുക്കളുടെ കൃത്യമായ ട്രാക്കിങ് അസിസ്റ്റ വഴി നടത്താൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാവിയിൽ ബാലിസ്റ്റിക് മിസൈലുകളെ നിരീക്ഷിക്കാൻ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 50,000 കോടി രൂപയിലധികം വിലമതിക്കുന്ന 50-ലധികം ഉപഗ്രഹങ്ങളാണ് ഇന്ന് ഇന്ത്യ ബഹിരാകാശത്ത് പ്രവർത്തിപ്പിക്കുന്നത്. ആശയവിനിമയം, നാവിഗേഷൻ, ഭൂനിരീക്ഷണം തുടങ്ങിയവയാണ് ഈ ഉപഗ്രഹങ്ങളുടെ പ്രവർത്തനം. ഭ്രമണപഥത്തിലെ ഈ ഉപഗ്രഹങ്ങളെ കൃത്യതയോടെ നിരീക്ഷിക്കാനും സമയബന്ധിതമായ വിവരങ്ങൾ ലഭിക്കാനും പുതിയ സാങ്കേതിക വിദ്യ സഹായിക്കും.

അഹമ്മദാബാദിലെ വരാനിരിക്കുന്ന ഇലക്ട്രോ-ഒപ്റ്റിക്കൽ പേലോഡ് നിർമാണ കേന്ദ്രത്തിൽ നിന്ന് 25 സെന്റീമീറ്റർ വരെ റെസല്യൂഷനിൽ ഐ‌എസ്‌എസിന്റെ ചിത്രം പകർത്താൻ ശേഷിയുള്ള അടുത്ത തലമുറ തദ്ദേശീയ പേലോഡുകൾ നിർമിക്കുകയാണെന്നാണ് അസിസ്റ്റ സ്‌പേസ് പറയുന്നത്. ഭ്രമണപഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കാനും മനസ്സിലാക്കാനുമുള്ള രാജ്യത്തിന്റെ കഴിവ് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിക്കുകയാണ്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...