അമേരിക്കൻ വാർത്ത

ഇ​ന്ത്യ-​യു​എ​സ് പുതിയ ഇടക്കാല വ്യാപാര ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് ; സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഇ​ട​ക്കാ​ല വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. ഇ​തു സം​ബ​ന്ധി​ച്ച ഉ​ഭ​യ​ക​ക്ഷി ധാ​ര​ണ​ക​ളു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി. ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മേ​ൽ അ​മേ​രി​ക്ക ചു​മ​ത്തി​യി​രു​ന്ന നി​കു​തി​യി​ൽ വ​ൻ കു​റ​വു​ണ്ടാ​കും.

നി​ല​വി​ൽ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ചു​മ​ത്തു​ന്ന 50 ശ​ത​മാ​നം നി​കു​തി 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​ൻ ധാ​ര​ണ​യാ​യി. വ​സ്ത്ര​ങ്ങ​ൾ , പാ​ദ​ര​ക്ഷ​ക​ൾ, ലെ​ത​ർ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പ്ലാ​സ്റ്റി​ക്, റ​ബ്ബ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക് ഇ​ത് വ​ലി​യ ഉ​ത്തേ​ജ​നം ന​ൽ​കും.

അമേരിക്കയുമായുള്ള പുതിയ ഇടക്കാല വ്യാപാര കരാറിൽ കാർഷിക, ക്ഷീര ഉൽപ്പന്നങ്ങളെ നികുതിയിളവുകളിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ശനിയാഴ്ച പുറത്തുവിട്ട കരാർ രൂപരേഖ പ്രകാരം ചോളം, ഗോതമ്പ്, അരി, സോയ, കോഴിയിറച്ചി, പാൽ, ചീസ്, എഥനോൾ, പുകയില, ഇറച്ചി, പച്ചക്കറികൾ തുടങ്ങിയവയ്ക്ക് അമേരിക്കയ്ക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകില്ലെന്ന് കേന്ദ്രം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

രാജ്യത്തെ 70 കോടിയോളം വരുന്ന ഗ്രാമീണ ജനതയുടെ ഉപജീവനമാർഗ്ഗം പരിഗണിച്ചാണ് ഈ മേഖലകളെ ഇളവുകളിൽ നിന്ന് മാറ്റിനിർത്തിയത്. അതേസമയം, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ അമേരിക്ക സമ്മതിച്ചിട്ടുണ്ട്.

കരാറിന്റെ ഭാഗമായി ചില ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ നികുതിയിളവ് അനുവദിച്ചിട്ടുണ്ട്. ഉണങ്ങിയ പഴങ്ങൾ (Tree nuts), സംസ്കരിച്ച പഴങ്ങൾ, സോയാബീൻ ഓയിൽ, വൈൻ, സ്പിരിറ്റ്, മൃഗങ്ങൾക്കുള്ള തീറ്റ എന്നിവയുടെ ഇറക്കുമതി തീരുവയാണ് ഇന്ത്യ കുറയ്ക്കുന്നത്.

നിലവിൽ 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കാർഷിക കയറ്റുമതി 5,100 കോടി ഡോളറിലെത്തിയിട്ടുണ്ട്. അടുത്ത നാല് വർഷത്തിനുള്ളിൽ ഇത് 10,000 കോടി ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനു മുൻപ് യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നിവയുമായി ഒപ്പിട്ട കരാറുകളിലും കാർഷിക-ക്ഷീര മേഖലകളെ ഇന്ത്യ ഇളവുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.

അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഊ​ർ​ജ്ജം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​യി 500 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ഉ​ത്പ്പ​ന്ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ നി​ന്ന് വാ​ങ്ങാ​ൻ ഇ​ന്ത്യ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു. റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി കു​റ​ച്ച് അ​മേ​രി​ക്ക​യി​ൽ നി​ന്ന് കൂ​ടു​ത​ൽ ഊ​ർ​ജ്ജം വാ​ങ്ങാ​നും ധാ​ര​ണ​യു​ണ്ട്.

ജെ​ന​റി​ക് മ​രു​ന്നു​ക​ൾ, ര​ത്ന​ങ്ങ​ൾ, വ​ജ്രം എ​ന്നി​വ​യ്ക്ക് അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന അ​ധി​ക നി​കു​തി​ക​ൾ പി​ൻ​വ​ലി​ക്കും. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​ല​നി​ന്നി​രു​ന്ന വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ൾ​ക്കാ​ണ് ഇ​തോ​ടെ അ​ന്ത്യ​മാ​കു​ന്ന​ത്. ‘മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ’ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​നും ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കാ​നും ഈ ​ക​രാ​ർ വ​ഴി​യൊ​രു​ക്കും. നി​കു​തി ഭാ​രം കു​റ​യു​ന്ന​ത് ഇ​ന്ത്യ​യി​ലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഫെബ്രുവരി 25 ന്; ഒരു കോടി രൂപയുടെ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ...

അമേരിക്കൻ വാർത്ത

ഉത്തരേന്ത്യയിലെ ഗ്രാമീണർക്കു ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ കുഞ്ഞുമിഷനറിമാരുടെ കാരുണ്യ സ്പർശം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റ് ഈ...

അമേരിക്കൻ വാർത്ത

അരിസോണയിലെ ഫീനിക്സിൽ ആറ്റുകാൽ പൊങ്കാല ആഘോഷം മാർച്ച് 1ന്

അരിസോണ : അരിസോണ സംസ്ഥാനത്തിലെ ഫീനിക്സ് നഗരത്തിൽ KHNA AZ Team ന്റെ നേതൃത്വത്തിൽ അഞ്ചാം...