അമേരിക്കൻ വാർത്ത

കെ.എച്ച്.എൻ.എ മിഡ്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി രാജേന്ദ്രൻ ശങ്കരമംഗലം (രാജ് നായർ)

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA) യുടെ മിഡ്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) രാജേന്ദ്രൻ ശങ്കരമംഗലം (രാജ് നായർ) നിയമിതനായി. മിന്നസോട്ട, ഐവ, ഇൻഡിയാന, നെബ്രാസ്ക, കാൻസസ്, മിസൗറി, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മിഡ്‌വെസ്റ്റ് മേഖലയിലെ സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.

ഐവയിലെ വോക്കീ നഗരത്തിൽ താമസിക്കുന്ന രാജ് നായർ, FICMA (Fellow of Institute of Cost and Management Accountants) ബിരുദധാരിയാണ്. നിലവിൽ ഡെസ് മോയിൻസിലുള്ള Michael Foods Inc. ൽ ഫിനാൻസ് മാനേജറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, മുൻപ് DXC Technologies Inc., സിംഗപ്പൂർ ൽ സീനിയർ ഫിനാൻസ് മാനേജറായി പ്രവർത്തിച്ചിട്ടുമുണ്ട്. ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഏഷ്യ, അമേരിക്ക എന്നീ വിവിധ പ്രദേശങ്ങളിലെ തൊഴിൽ പരിചയത്തിലൂടെ സമ്പാദിച്ച ബഹുമുഖ അനുഭവസമ്പത്താണ് അദ്ദേഹത്തിന്റെ പ്രത്യേകത.

സ്ട്രാറ്റജിക് പ്ലാനിംഗ്, ലീഡർഷിപ്പ്, ഫിനാൻഷ്യൽ അനാലിസിസ്, റിസ്ക് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ വിദഗ്ധനായ രാജ് നായർ, ഏഷ്യയിലും അമേരിക്കയിലുമുള്ള വിവിധ മലയാളി അസോസിയേഷനുകളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സമൃദ്ധമായ സംഘടനാനുഭവവും കൈവശം വെയ്ക്കുന്നു. സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ കൂടിയായ അദ്ദേഹം, ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സമൂഹജീവിതവുമായി ബന്ധിപ്പിക്കുന്ന സമഗ്ര സമീപനമാണ് പിന്തുടരുന്നത്.

സമൂഹ സംഘടനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ ആഴത്തിലുള്ള താൽപര്യമുള്ള രാജ് നായർ, ഹിന്ദു മൂല്യങ്ങളിലും ധാർമ്മിക ചിന്തകളിലും അഭിമುഢമായ വിശ്വാസം പുലർത്തുന്ന വ്യക്തിയുമാണ്. ഹിന്ദുത്വത്തിന്റെ മൂല്യങ്ങൾ പ്രചരിപ്പിക്കുകയും സനാതന ധർമ്മത്തിന്റെ സന്ദേശങ്ങൾ പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാകണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

തന്റെ നിയമനത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് രാജ് നായർ പറഞ്ഞു:

“സാമൂഹിക ഐക്യത്തിന്റെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. എന്റെ അനുഭവങ്ങളും ഊർജവും KHNAയുടെ ദൗത്യത്തിനായി സമർപ്പിക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ട്.”

രാജ് നായറുടെ നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് KHNA പ്രസിഡന്റ് T. Unnikrishnan പറഞ്ഞു:
“പ്രൊഫഷണൽ മികവും അന്താരാഷ്ട്ര അനുഭവവും സമൂഹ നേതൃപാടവവും ഒരുമിച്ച് കൈവശമുള്ള വ്യക്തിയാണ് രാജ് നായർ. മിഡ്‌വെസ്റ്റ് മേഖലയിൽ KHNAയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവവും ശക്തവുമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം നിർണായകമാകും.”

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും, വനജ നായർ ചെയർപേഴ്സണായ ട്രസ്റ്റി ബോർഡ് അംഗങ്ങളും രാജ് നായർക്ക് ഹൃദയപൂർവ്വമായ ആശംസകൾ നേർന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...