അമേരിക്കൻ വാർത്ത

ട്രംപിനെ വധിക്കാൻ ശ്രമിച്ച പ്രതിക്ക് പരോൾ ഇല്ലാത്ത ജീവപര്യന്തം തടവുശിക്ഷ

വാഷിങ്ടൻ: 2024-ൽ ഫ്ലോറിഡ ഗോൾഫ് കോഴ്‌സിൽ വെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രതിയായ റയാൻ റൂത്ത് ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. പരോൾ ഇല്ലാത്ത ജീവപര്യന്തമാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനൺ വിധിച്ചത്. ഇതോടൊപ്പം തോക്ക് കേസിൽ ഏഴ് വർഷം തടവും അനുഭവിക്കണം. മറ്റു മൂന്ന് കുറ്റങ്ങൾക്കുള്ള ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.

പ്രസിഡന്റ് സ്ഥാനാർത്ഥിയെ വധിക്കാൻ ശ്രമിച്ചു, കുറ്റകൃത്യം പ്രോത്സാഹിപ്പിക്കുന്നതിനായി തോക്ക് ഉപയോഗിച്ചു, ഒരു ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു, തോക്ക് കൈവശം വച്ചു, വികൃതമാക്കിയ സീരിയൽ നമ്പറുള്ള തോക്ക് ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് റയാൻ റൂത്തിനെതിരെ ചുമത്തിയത്. സെപ്റ്റംബറിൽ റയാൻ റൂത്ത് കുറ്റക്കാരനാണെന്നു ജൂറി അംഗങ്ങൾ കണ്ടെത്തിയതിന് പിന്നാലെ കോടതി മുറിയിൽവച്ച് സ്വയം കുത്തി പരുക്കേൽപ്പിക്കാൻ പ്രതി ശ്രമിച്ചിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...