അമേരിക്കൻ വാർത്ത

ജോര്‍ജ് വര്‍ഗീസ് ഡാലസ് എഴുതിയ ‘വചനം ധ്യാനം ഗാനം’ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ പ്രകാശനം ചെയ്തു

ഡാലസ് : പ്രശസ്ത ഗാന രചയിതാവ് ജോര്‍ജ് വര്‍ഗീസ് (ജയന്‍) എഴുതിയ വചനം ധ്യാനം ഗാനം എന്ന ഗ്രന്ഥം തിരുവല്ലായില്‍ വെച്ച് ഫെബ്രുവരി 4 ബുധനാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ സഭയുടെ കോട്ടയം- കൊച്ചി ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ തിമോഥിയോസിന് നല്‍കി കൊണ്ട്  പ്രകാശനം ചെയ്തു.

ഒരു വ്യക്തി എപ്രകാരം വചനത്തില്‍ നിന്നും ധ്യാനത്തിലേക്കും, ധ്യാനത്തില്‍ നിന്നും ഗാനത്തിലൂടെ ആരാധനയിലേക്കും അര്‍പ്പണത്തിലേക്കും നയിക്കപ്പെടുന്നു എന്നത് ഏറ്റം ശ്രേഷ്ഠമായി ഈ പുസ്തകത്തില്‍ വിവരിക്കുന്നു എന്ന് ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ അഭിപ്രായപ്പെട്ടു.

വികാരി ജനറാള്‍ വെരി.റവ.മഹേഷ് തോമസ് ചെറിയാന്‍, മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ.എബി കെ.ജോഷ്വാ, സഭയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേക്രട്ട് മ്യൂസിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ റവ.ഉമ്മന്‍ കെ. ജേക്കബ്, മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ  സെക്രട്ടറി റവ.കെ.ഇ ഗീവര്‍ഗീസ്, മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം മുന്‍ ജനറല്‍ സെക്രട്ടറി റവ.പി.സി സജി, തുരുത്തിക്കാട് ബിഎഎം കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. ജോസ് പാറകടവില്‍ തുടങ്ങി അനേകര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകാംഗം ആയ ജോര്‍ജ് വര്‍ഗീസ് രചിച്ച ഗാനങ്ങള്‍ എല്ലാം തന്നെ കഴിഞ്ഞ നാളുകളായി മാരാമണ്‍ കണ്‍വെന്‍ഷനിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ചവയാണ് . താന്‍ രചിച്ച ഗാനങ്ങള്‍ക്കു പിന്നിലെ ജീവിതാനുഭവങ്ങളും ധ്യാന ചിന്തകളും, ഗാനങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയതാണ് വചനം ധ്യാനം ഗാനം എന്ന ഈ പുസ്തകം.

ഫെബ്രുവരി 8 മുതല്‍ ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് വിവിധ സ്റ്റാളുകളിലും കൂടാതെ സഭാ ബുക്ക് ഡിപ്പോ, സി എസ് എസ് ബുക്ക് ഡിപ്പോ എന്നിവിടങ്ങളിലും ഈ പുസ്തകം ലഭ്യമാണന്നും , ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം നോര്‍ത്ത് അമേരിക്ക ഭദ്രാസനം തുടക്കം കുറിച്ച ഇന്ത്യയിലെ വിവിധ പ്രദേശത്തെ അനേക കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ലൈറ്റ് ടൂ ലൈഫ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും ഗ്രന്ഥകാരന്‍ ജോര്‍ജ് വര്‍ഗീസ് അറിയിച്ചു.

Report ഷാജി രാമപുരം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...