അമേരിക്കൻ വാർത്ത

മദ്യപിച്ച് വാഹനമോടിച്ച് 25 വയസ്സുകാരി; കായിക താരത്തിനും സഹപാഠികൾക്കും ജീവൻ നഷ്ടമായ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

മേരിലാൻഡ് : എൻഎഫ്എൽ താരം ഖൈറി ജാക്സണും സുഹൃത്തുക്കളും വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ യുവതിക്ക് കോടതി ശിക്ഷ വിധിച്ചു. 25 വയസ്സുകാരിയായ കോറി ക്ലിംഗിമാനാണ് ശിക്ഷിക്കപ്പെട്ടത്. മൂന്ന് വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനകം അനുഭവിച്ച 377 ദിവസത്തെ തടവ് ഇതിൽ നിന്ന് കുറയ്ക്കും. ബാക്കി രണ്ട് വർഷത്തോളം അവർ ജയിലിൽ കഴിയണം.

2024 ജൂലൈയിലായിരുന്നു കായികലോകത്തെ നടുക്കിയ ഈ ദുരന്തം നടന്നത്. മേരിലാൻഡിലെ പ്രിൻസ് ജോർജ് കൗണ്ടിയിൽ വെച്ച് കോറി ഓടിച്ച കാർ ഖൈറി ജാക്സണും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു.

മിനസോട വൈക്കിങസ് താരം ഖൈറി ജാക്സൺ (24), സഹപാഠികളായിരുന്ന ഐസയ ഹാസൽ (23), ആന്തണി ലിറ്റൺ ജൂനിയർ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടസമയത്ത് കോറി ക്ലിംഗിമാൻ മണിക്കൂറിൽ 109 മൈൽ (ഏകദേശം 175 കി.മീ) വേഗതയിലാണ് വാഹനമോടിച്ചിരുന്നതെന്നും അവർ മദ്യപിച്ചിരുന്നതായും പ്രോസിക്യൂട്ടർമാർ കോടതിയിൽ തെളിയിച്ചു. പ്രതി മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ഇരകളുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...