അമേരിക്കൻ വാർത്ത

ഡോ. രശ്മി മേനോൻ കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയൻ – അരിസോണ വൈസ് പ്രസിഡണ്ട്

അരിസോണ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA) യുടെ സൗത്ത്‌വെസ്റ്റ് റീജിയൻ – അരിസോണ വൈസ് പ്രസിഡന്റായി (RVP) ഡോ. രശ്മി മേനോനെ നിയമിച്ചു. അരിസോണ ഉൾപ്പെടുന്ന സൗത്ത്‌വെസ്റ്റ് മേഖലയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, സാംസ്കാരിക–സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് ഡോ. രശ്മിയുടെ പ്രധാന ചുമതല.

കലാരംഗത്തോടും സാംസ്കാരിക പൈതൃക സംരക്ഷണത്തോടും ആജീവനാന്ത അഭിനിവേശമുള്ള വ്യക്തിയാണ് ഡോ. രശ്മി മേനോൻ. ശാസ്ത്രീയ നൃത്തങ്ങളോടുള്ള ആഴമുള്ള താൽപര്യത്തിലൂടെ കലയും സംസ്കാരവും സമൂഹ ജീവിതവുമായി ബന്ധിപ്പിക്കുന്നതിൽ രശ്‌മി  ശ്രദ്ധേയമായ പങ്കുവഹിച്ചു വരുന്നു. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി അരിസോണയിലെ (Valley region) സാമൂഹിക സേവന രംഗത്ത് സജീവമായ ഡോ. രശ്മി, വിദ്യാഭ്യാസം, കല, സാമൂഹിക സേവനം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നിരവധി ലാഭരഹിത സംഘടനകളുടെ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

പുതുതലമുറയിൽ സാംസ്കാരിക ബോധവും പൈതൃക അഭിമാനവും വളർത്തിയെടുക്കുക എന്നതാണ് ഡോ. രശ്മിയുടെ പ്രധാന ദൗത്യം. കലയും സമൂഹ പ്രവർത്തനങ്ങളും മുഖേന യുവതലമുറയ്ക്ക് അവരുടെ വേരുകളുമായി ശക്തമായ ബന്ധം സ്ഥാപിക്കാനാവുമെന്ന വിശ്വാസത്തിലാണ് അവരുടെ പ്രവർത്തനങ്ങൾ.

ഡോ. രശ്മി മേനോന്റെ നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് KHNA പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ പറഞ്ഞു:
“കല, സംസ്കാരം, സാമൂഹിക സേവനം എന്നിവയെ ഒരുമിപ്പിച്ച് സമൂഹത്തിന് ദിശാബോധം നൽകുന്ന നേതാവാണ് ഡോ. രശ്മി മേനോൻ. സൗത്ത്‌വെസ്റ്റ് മേഖലയിൽ KHNAയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും, യുവതലമുറയെ സംഘടനയിലേക്ക് ആകർഷിക്കാനും രശ്മിയുടെ  നേതൃത്വത്തിന് വലിയ പങ്ക് വഹിക്കാനാകും.”

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന ഡയറക്ടർ ബോർഡും, വനജ നായർ ചെയറായുള്ള   ട്രസ്റ്റി ബോർഡ് അംഗങ്ങളും ഡോ. രശ്മി മേനോന് ഹൃദയപൂർവ്വമായ ആശംസകൾ നേർന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...