അമേരിക്കൻ വാർത്ത

മാർക്ക് (MARC) ഇല്ലിനോയി: പ്രവർത്തന ഉദ്ഘാടനവും ജൂബിലി കിക്ക്-ഓഫും ഫെബ്രുവരി 7-ന്

ചിക്കാഗോ : മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ (MARC) 2025-27 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും, ജൂബിലി കിക്ക്-ഓഫും, ഫാമിലി നൈറ്റും 2026 ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് 6-ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധവും ഊർജ്ജവും നൽകുന്ന ഈ പരിപാടിയിൽ, പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേൽക്കും. മാർക്കിന്റെ സേവനപരവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുള്ള നിരവധി പദ്ധതികളുടെ പ്രഖ്യാപനങ്ങളും ഈ ചടങ്ങിന്റെ ഭാഗമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പുതിയ ഭരണസമിതി അംഗങ്ങൾ:

  • പ്രസിഡന്റ്: ടോം ജോസ്
  • വൈസ് പ്രസിഡന്റ്: സണ്ണി കൊട്ടുകാപ്പള്ളി
  • സെക്രട്ടറി: സമ ജോർജ്
  • ജോയിന്റ് സെക്രട്ടറി: റോണിഷ് മാത്യു
  • ട്രഷറർ: സണ്ണി സ്കറിയ
  • ജോയിന്റ് ട്രഷറർ: സന്തോഷ് വി. ജോർജ്
  • എഡ്യൂക്കേഷണൽ കോർഡിനേറ്റേഴ്സ്: എൽസ വീട്ടേൽ, ട്രീസ ഷെയ്
  • ജനറൽ ഓർഗനൈസർ: ബിൻസി ഏലിയാസ്
  • അഡ്വൈസറി ബോർഡ് അംഗങ്ങൾ: ബെൻസി ബെനഡിക്ട്, ജോർജ് മത്തായി, രഞ്ജി വർഗീസ്, സ്കറിയക്കുട്ടി തോമസ്, വിജയ് വിൻസെന്റ്
  • പി.ആർ.ഒ: ബിജു മുണ്ടക്കൽ
  • ഓഡിറ്റർ: ടോം കാലായിൽ

പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഹോളിഡേ പാർട്ടിയും ഉൾപ്പെടെ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രസ്തുത പരിപാടിയിലേക്ക് എല്ലാ മലയാളി റെസ്പിറേറ്ററി കെയർ അസോസിയേഷൻ അംഗങ്ങളെയും ക്ഷണിക്കുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...