അമേരിക്കൻ വാർത്ത

ഓർലൻഡോ സെൻറ് സ്റ്റീഫൻസ് ക്‌നാനായ പള്ളിയിൽ തിരുനാൾ

ഓർലൻഡോ  : വിശുദ്ധ എസ്തഫാനോസ്‌ സഹദായുടെ പേരിലുള്ള ഫ്ലോറിഡയിലെ സെൻറ് സ്റ്റീഫൻസ് ക്‌നാനായ പള്ളിയിൽ ഈ വർഷത്തെ തിരുനാൾ ഫെബ്രുവരി 6, 7 ,8 തീയതികളിൽ ആഘോഷപൂർവമായി നടത്തപ്പെടുന്നു.

വികാരി ഫാ. ലിജോ  കൊച്ചുപറമ്പിൽ അച്ചൻ്റെ നേതൃത്വത്തിൽ പ്രസുദേന്തിമാരായ സിൻ്റോ വെട്ടുകല്ലേൽ, ബിജു കുപ്പെനാനിക്കൽ, ബിജു പൊളക്കൽ എന്നിവരുടെ സഹകരണത്തോടെ ട്രസ്റ്റിമാരായ ജോസ് ചാമക്കാല, ജോസുകുട്ടി കൂവക്കട എന്നിവരോടൊപ്പം ഈ വർഷത്തെ പെരുന്നാൾ വളരെ ഭക്തിസാന്ദ്രമായി ആഘോഷപൂർവമായി നടത്തപ്പെടുന്നു. 

ഫെബ്രുവരി  6 വൈകുന്നേരം 7 മണിക്ക് കൊടിയേറ്റോടെ ആരംഭിക്കുന്ന തിരുന്നാൾ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷപൂർവമായ വിശുദ്ധ കുർബാനയും അതിനുശേഷം സ്നേഹവിരുന്നും പിന്നീട് പാരീഷ് അംഗങ്ങൾ ഒരുക്കുന്ന അതിഗംഭീരമായ ‘കലാസന്ധ്യയും’ ഉണ്ടായിരിക്കും.

പിറ്റേന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷപൂർവമായ റാസ കുർബാനയും ഉണ്ടായിരിക്കും.

മൂന്ന് ദിവസമായി നടക്കുന്ന തിരുന്നാളിന്, ഫാ. ജോബി പൂച്ചുകണ്ടത്തിൽ, ഫാ. ജോസ് ആദോപ്പള്ളിൽ, ഫാ. നിക്കോളാസ്‌ തലക്കോട്ടൂർ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...