സിനിമ

17 വർഷത്തിനുശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച്, അവധിക്കാലം ആഘോഷമാക്കാൻ പേട്രിയറ്റ് വരുന്നു

കാത്തിരിപ്പുകൾക്കൊടുവിൽ ആരാധകർക്ക് ആവേശമായി മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ വരുന്നു. അവധിക്കാലം ആഘോഷമാക്കാൻ ഏപ്രിൽ 23-ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ 17 വർഷത്തിനുശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്നു എന്നതാണ് പ്രധാന ആകർഷണം. മലയാള സിനിമയുടെ സൂപ്പർ താരങ്ങൾ വീണ്ടും സ്‌ക്രീനിൽ ഒരുമിച്ചെത്തുമ്പോൾ അത് സിനിമാലോകം ഒന്നാകെ ആവേശത്തോടെയാണ് കാണുന്നത്.

ഇവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ, നയൻതാര തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. ഇന്ത്യൻ സിനിമകണ്ട ഏറ്റവും വലിയ സ്പൈ ത്രില്ലറുകളിലൊന്നാവും ചിത്രം എന്നാണ് സൂചന. രാജ്യസ്‌നേഹവും ധീരതയും ആധാരമാക്കി കഥപറയുന്ന ചിത്രമാണ് പേട്രിയറ്റ്. ത്രില്ലടിപ്പിക്കുന്ന കഥാവഴിയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തകർപ്പൻ സംഘട്ടനരംഗങ്ങളും തിയേറ്ററിൽ ആവേശംനിറയ്ക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ രചന മഹേഷ് നാരായണന്റേതാണ്. സംഗീതം സുഷിൻ ശ്യാം. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ, റോക്കി ഓർ റാണി കി പ്രേം കഹാനി തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ മനുഷ് നന്ദനാണ് ക്യാമറ. മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിങ്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം. കൊച്ചി, ശ്രീലങ്ക, ലണ്ടൻ, അബുദാബി, അസർബൈജാൻ, തായ്ലാൻഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

അമേരിക്കൻ വാർത്തസിനിമ

പുരസ്കാരത്തിളക്കത്തിൽ ‘ദ ബെറ്റർ ഹാഫ്’; അറ്റ്ലാന്റ സിനിമ ടാക്കീസിന്റെ 15-ാം ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

അറ്റ്ലാന്റ: വ്യത്യസ്തമായ പ്രമേയവും അവതരണത്തിലെ പുതുമയും സാങ്കേതിക മികവും കൊണ്ട് ശ്രദ്ധ നേടുകയാണ് സച്ചിത് റാം...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ...

കേരള വാർത്തപ്രധാന വാർത്തസിനിമ

സൈജു കുറുപ്പും അജു വർഗീസും മുഖ്യവേഷങ്ങളിൽ, ‘ലർക്ക്’ ജൂലൈ 24-ന്

കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ ജൂലൈ 24-ന് തിയേറ്ററുകളിലെത്തുന്നു....