അമേരിക്കൻ വാർത്തകേരള വാർത്ത

ഫോമാ വിമൻസ് ഫോറം സാമൂഹികപ്രതിബദ്ധതയ്ക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഉത്തമ മാതൃക

ഇരുപത്തിയൊന്നു വിദ്യാർത്ഥികൾക്ക് , ഓരോരുത്തർക്കും 50,000 രൂപ വീതം പഠന സഹായവും (scholarship),  സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന അമ്പതോളം വനിതകൾക്ക് തൊഴിൽമാർഗമായി തയ്യൽ മെഷീനുകളും,  സമ്മാനിച്ചു കൊണ്ടു ഫോമാ വിമൻസ് ഫോറം സാമൂഹിക പ്രതിബദ്ധതക്കും,  ജീവകാരുണ്യപ്രവർത്തികൾക്കും ഉത്തമമാതൃകയായി.  ജനുവരി മാസം കോട്ടയത്തെ വിൻസർ കാസിൽ റിസോർട്ടിൽ വച്ചു നടന്ന ഫോമാ കേരള കൺവൻഷനിൽ വച്ചാണ് ഇവ വിതരണം ചെയ്യപ്പെട്ടത്.  ബഹുമാനപ്പെട്ട ജലസേചന വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ചടങ്ങ് ഉൽഘാടനം ചെയ്തു.

ആദരണീയനായ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷനായിരുന്നു.  അധ്യക്ഷ പ്രസംഗത്തിൽ ശ്രീ ബേബി മണക്കുന്നേൽ ഫോമായുടെ ഹൃദയമായ വിമൻസ് ഫോറത്തിനു നന്ദി പറയുകയും , വിമൻസ്‌ഫോറത്തിന്റെ ചെയർപേഴ്സൺ സ്മിത നോബിൾ,  സെക്രട്ടറി ആശാ മാത്യു,  ട്രഷറർ ജൂലി ബിനോയി,  വൈസ് ചെയർപേഴ്സൺ ഗ്രേസി ജയിംസ്,  വൈസ് ചെയർ പേഴ്സൺ വിഷിൻ ജോ,  ജോയിന്റ് സെക്രട്ടറി സ്വപ്ന സജി,  ജോയിന്റ് ട്രഷറർ മഞ്ജു പിള്ള എന്നിവരുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ഫോമ ജോയിന്റ് സെക്രട്ടറി പോൾ പി ജോസ്  വിമൻസ് ഫോറത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളെ സ്വാഗതം ചെയ്തു.  

തുടർന്ന് ചാണ്ടി ഉമ്മൻ എം എൽ എ,  തോമസ് ചാഴികാടൻ എം എൽ എ,  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ,  മുൻ എം എൽ എ മാരായ രാജു എബ്രഹാം,  സുരേഷ് കുറുപ്പ്, പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജയ്ജി പാലക്കലോടി എന്നിവരും, ഫോമായുടെ ജനറൽ സെക്രട്ടറി ബൈജു വർഗീസ്,  ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ശാലു പുന്നൂസ്,  ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ തുടങ്ങിയവരും,  ഫോമായുടെ വിവിധ നേതാക്കളും ആശംസകൾ നേർന്നു കൊണ്ടു സംസാരിച്ചു.  

ഫോമാ വിമൻസ് ഫോറം പ്രതിനിധികളായ ജൂലി ബിനോയ്, ഗ്രേസി ജെയിംസ്, സ്വപ്ന സജി, മഞ്ജു പിള്ള എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. വിമൻസ് ഫോറം ട്രഷറർ ജൂലി ബിനോയി വിമൻസ്‌ഫോറത്തിന്റെ പ്രവർത്തങ്ങൾക്ക് ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയും,  കേരളത്തിലെ സാമൂഹിക-സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖരും നൽകിയ പിന്തുണയ്ക്ക് അകൈതവമായ നന്ദി രേഖപ്പെടുത്തി. വിമൻസ് ഫോറത്തിന്റെ ജനോപകാരപ്രദമായ  പ്രവർത്തനങ്ങൾ കേരളത്തിലും അമേരിക്കയിലും സജീവമായി തുടരുന്നതിൽ വളരെ സന്തോഷവും അഭിമാനവും ഉണ്ടെന്നു വിമൻസ് ഫോറം ചെയർ പേഴ്സൺ സ്മിത നോബിൾ അറിയിച്ചു. 

സ്കോളർഷിപ്പുകൾക്കും തയ്യൽ മെഷിനുകൾക്കും ഉള്ള ധന സംഭാവന നൽകിയ ഏവരോടും വിമൻസ് ഫോറത്തിന്റെ ഭാരവാഹികൾ നന്ദിയും കടപ്പാടും അറിയിക്കുകയും,  അതോടൊപ്പം വിമൻസ്‌ഫോറത്തിന്റെ ഭാവിപരിപാടികൾക്കും സകലരുടെയും പിന്തുണ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...