അമേരിക്കൻ വാർത്ത

‘ബോധിവൃക്ഷത്തണലിൽ’: കലാവേദി യുഎസ്എ അവതരിപ്പിക്കുന്ന സാമൂഹ്യ ഹാസ്യ നാടകം

ന്യൂ ജഴ്‌സി: കലാവേദി യുഎസ്എയുടെ നേതൃത്വത്തിൽ ഫൈൻ ആർട്സ് മലയാളം ഒരുക്കുന്ന സാമൂഹ്യ ഹാസ്യ നാടകം “ബോധിവൃക്ഷത്തണലിൽ” ഏപ്രിൽ 11  ശനിയാഴ്ച ന്യൂയോർക്കിൽ അവതരിപ്പിക്കുന്നു. ഗ്ലെൻ ഓക്‌സിലെ പി.എസ്. ക്യൂ 115 (P.S. Q115 School Auditorium (80-51 261st St. Glen Oaks, NY 11004-entrance on 262nd street) സ്‌കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6 മണിക്കാണ് പ്രദർശനം ആരംഭിക്കുന്നത്.

ഈ ഷോയിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും ‘Art4Life’  സോഷ്യൽ സർവീസ് പ്രോജക്റ്റുകൾ വഴി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകരായ കലാവേദി യു.എസ്.എ അറിയിച്ചു.
അഡ്മിഷൻ  പാസ്  മുഖേന മാത്രം.

ന്യൂ ജഴ്‌സിയിലെ ടീനക്  ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മലയാളം സ്റ്റേജ് ഡ്രാമാ ക്ളബ് ആയ ഫൈൻ ആർട്സ് മലയാളം, 2001ൽ സ്ഥാപിതമായത്  മുതൽ മലയാള നാടകകലയുടെ പ്രചാരണത്തിനായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ 25 വർഷങ്ങൾക്കിടെ, അമേരിക്ക, മലേഷ്യ, കാനഡ എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിൽ 67 മലയാളം സ്റ്റേജ് നാടകങ്ങൾ  ഫൈൻ ആർട്സ് മലയാളം വിജയകരമായി അവതരിപ്പിച്ചു. 25  പ്രതിഭാധനരായ അഭിനേതാക്കളും കലാകാരന്മാരും അടങ്ങുന്ന   സംഘത്തിന്റെ മികവിലാണ് ഫൈൻ ആർട്സ് മലയാളം മുന്നേറുന്നത്.

ഫൈൻ ആർട്സിന്റെ  ഓരോ നാടകവും  ദൃശ്യപരവും കലാപരവുമായി  മികവാർന്ന  വിധം   ബ്രോഡ്‌വേ ഷോകളോട് കിടപിടിക്കുന്ന സാങ്കേതിക തികവുള്ള   ദൃശ്യ-വിരുന്നാണ്  സമ്മാനിക്കുക. ലൈവ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്, അത്യാധുനിക എൽ.ഇ.ഡി സ്റ്റേജ് ലൈറ്റിംഗ്, പ്രത്യേകമായി രൂപകൽപന ചെയ്ത വേദി അലങ്കാരങ്ങൾ എന്നിവ ഓരോ   രംഗത്തിലും  കാണികൾക്ക് വേറിട്ടൊരു അനുഭവമാണ്  സമ്മാനിക്കുക . ഈ  നാടകങ്ങൾ മുൻകൂട്ടി റെക്കോർഡ് ചെയ്ത്  അവതരിപ്പിക്കുന്നവയല്ല,  റെക്കോർഡ് ചെയ്ത സംഭാഷണങ്ങളോ പാട്ടുകളോ ഇല്ലാതെ തത്സമയ അവതരണങ്ങളാണ്. രണ്ടു മുതൽ രണ്ടര മണിക്കൂർ വരെ നീളുന്ന നാടകങ്ങൾ മുഴുവനായും വേദിയിൽ തന്നെ അവതരിപ്പിക്കുന്ന അഭിനേതാക്കളുടെ ഓർമ്മശക്തിയും  ആത്മാർത്ഥതയും സമർപ്പണവും അഭിനന്ദനാർഹമാണ്.

കലാവേദി യുഎസ്എ യുടെ ആഭിമുഖ്യത്തിൽ സിബി ഡേവിഡിന്റെ നേതൃത്വത്തിലാണ്  “ബോധിവൃക്ഷത്തണലിൽ”  അവതരിപ്പിക്കുന്നത്.

ടിക്കറ്റുകൾക്കും  മറ്റ് വിവരങ്ങൾക്കും : സിബി ഡേവിഡ്  +1 917 353 1242
ബിജു ചാക്കോ: 516-996-4611

Zelle വഴി kalavedius@gmail.com എന്ന ഇമെയിലിലേക്ക് നിങ്ങളുടെ സംഭാവനകൾ അയക്കാവുന്നതാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഫെബ്രുവരി 25 ന്; ഒരു കോടി രൂപയുടെ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ...

അമേരിക്കൻ വാർത്ത

ഉത്തരേന്ത്യയിലെ ഗ്രാമീണർക്കു ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ കുഞ്ഞുമിഷനറിമാരുടെ കാരുണ്യ സ്പർശം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റ് ഈ...

അമേരിക്കൻ വാർത്ത

അരിസോണയിലെ ഫീനിക്സിൽ ആറ്റുകാൽ പൊങ്കാല ആഘോഷം മാർച്ച് 1ന്

അരിസോണ : അരിസോണ സംസ്ഥാനത്തിലെ ഫീനിക്സ് നഗരത്തിൽ KHNA AZ Team ന്റെ നേതൃത്വത്തിൽ അഞ്ചാം...