അമേരിക്കൻ വാർത്ത

മെത്രാഭിഷേക വാര്‍ഷികവും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും അവിസ്മരണീയമായി

ന്യൂജേഴ്‌സി: അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മെത്രാഭിഷേകത്തിന്റെ മോര്‍ തീത്തോസ് തിരുമേനിയുടെ മെത്രാഭിഷേകത്തിന്റെ, 22-ാം വാര്‍ഷികം 2026 ജനുവരി 10-ാം തീയ്യതി ശനിയാഴ്ച രാവിലെ 10 മണിക്ക് ന്യൂജേഴ്‌സിയിലെ വിപ്പനിയിലുള്ള മലങ്കര അതിഭദ്രാരസന ആസ്ഥാനത്ത് വച്ച് നടന്നു.


പെരുമ്പാവൂരുള്ള പാത്തിക്കല്‍ കുടുംബത്തില്‍ പി.എം. കുര്യാക്കോസിന്റേയും ശോശാമ്മ കുര്യാക്കോസിന്റേയും മകനായി അഭിവന്ദ്യ തിരുമേനി ജനിച്ചു. 1982 ല്‍ കടവില്‍ തിരുമേനിയില്‍ നിന്നും(H.G. മോര്‍ അത്തനാസിയോസ് പൗലോസ് ) ഡീക്കന്‍ സ്ഥാനവും, 1998, 1999 എന്നീ വര്‍ഷങ്ങളില്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാക്ക പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും റമ്പാന്‍ പട്ടവും കശീശ്ശ പട്ടവും കരസ്ഥമാക്കി. 


ഉദയഗിരി മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയിലും, ഡമാസ്‌ക്കസ് തിയോളജിക്കല്‍ സെമിനാരിയിലും പഠിച്ചിട്ടുള്ള തിരുമേനി ന്യൂയോര്‍ക്കിലുള്ള വ്‌ളഡമീര്‍ ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, 1990 ല്‍ ആലുവ U.C. കോളേജില്‍ നിന്നും മാത്രമാറ്റിക്‌സില്‍(M.SC) ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.


1997 മുതല്‍ 2004 വരെ അന്ത്യോഖ്യയിലുള്ള പാത്രിയര്‍ക്കീസിന്റെ അരമനയില്‍ ശുശ്രൂഷ ചെയ്ത് വരവെ 2004 ല്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാക്ക പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയാല്‍ മെത്രാപ്പോലീത്തയായി അഭിഷേഖം ചെയ്യപ്പെട്ടു.


ശനിയാഴ്ച രാവിലെ അഭിവന്ദ്യ തിരുമേനി ഭദ്രാസന ആസ്ഥാനത്ത് പാത്രിയര്‍ക്ക പതാക  ഉയര്‍ത്തിയതിന് ശേഷം 10 മണിക്ക് മെത്രാഭിഷേകത്തിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ നടന്നു. ഈ യോഗത്തിലേക്ക് മലങ്കര അതിഭദ്രാസന സെക്രട്ടറി റവ.ഫാദര്‍ പോള്‍ തോട്ടക്കാട്ട് ഏവരേയും സ്വാഗതം ചെയ്തു. യോഗത്തില്‍ അഭിവന്ദ്യ തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. അമേരിക്കന്‍ അതിഭദ്രാസന ട്രസ്റ്റി സിമി ജോസഫ് യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നുമുള്ള കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ യോഗത്തിന് മാറ്റ് കൂട്ടി. സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പും, മൊറാന്‍ ടി.വി.യും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.

Report വര്‍ഗീസ് പാലമലയില്‍
മലങ്കര അതിഭദ്രാസന പി.ആര്‍.ഓ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...