അമേരിക്കൻ വാർത്തആനുകാലികം

‘ബോംബ് സൈക്ലോൺ’ : ഇനിയും അതിശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

ന്യൂയോർക്ക് : അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ വരും ദിവസങ്ങളിൽ അതിശക്തമായ ശീതക്കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

വായുമർദ്ദം അതിവേഗം താഴുന്നതിലൂടെ രൂപപ്പെടുന്ന ‘ബോംബ് സൈക്ലോൺ’ പ്രതിഭാസം ശനിയാഴ്ചയോടെ കരതൊടുമെന്നാണ് കണക്കുകൂട്ടൽ. കാരോലൊന, വെർജീനിയ മേഖലകളിൽ 6 മുതൽ 12 ഇഞ്ച് വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളപ്പോൾ, ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളിൽ 3 മുതൽ 6 ഇഞ്ച് വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.

മണിക്കൂറിൽ 60 മൈൽ വരെ വേഗതയുള്ള കാറ്റും കാഴ്ചപരിധി കുറയ്ക്കുന്ന കനത്ത മഞ്ഞും യാത്രാ സൗകര്യങ്ങളെയും വൈദ്യുതി ബന്ധത്തെയും സാരമായി ബാധിച്ചേക്കാം. അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഞായറാഴ്ച രാത്രിയോടെ കാറ്റിന്റെ വേഗത കുറയുമെങ്കിലും ആഴ്ചയുടെ തുടക്കത്തിൽ കടുത്ത തണുപ്പ് തുടരാനാണ് സാധ്യത.

Report ജയിംസ് വർഗീസ്

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...