കൗതുകങ്ങൾ

ഇന്ത്യയിലെ ‘ആ പ്രതിഭാസം’ കണ്ടുഞെട്ടി റഷ്യക്കാർ; ആദ്യ കാർ യാത്രയിലെ അനുഭവം പങ്കുവച്ച് യുവതി

ഇന്ത്യയിൽ തന്റെ മാതാപിതാക്കളുടെയൊപ്പമുള്ള ആദ്യ കാർ യാത്രയുടെ അനുഭവം റഷ്യൻ യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് വൈറലാവുന്നു. കാർ യാത്രക്കിടെ ലക്കും ലഗാനുമില്ലാത്ത ഹോണടി കേട്ട് മാതാപിതാക്കളുടെ ആശ്ചര്യത്തോടെയും അമ്പരപ്പോടെയുമുള്ള പ്രതികരണമാണ് യുവതി വീഡിയോയിലൂടെ പങ്കുവച്ചത്.

മറീന കർബാനിയെന്ന യുവതി പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്. കാറിന്റെ പിൻസീറ്റിലാണ് മറീനയുടെ മാതാപിതാക്കൾ ഇരുന്നത്, മറീന മുൻസീറ്റിലും. കാർ യാത്രക്കിടെ എന്തിനാണ് ഇത്രയധികം ഹോണടിക്കുന്നതെന്ന് മറീനയുടെ മാതാപിതാക്കൾ ആശ്ചര്യപ്പെടുന്നത് വീഡിയോയിൽ കാണാം. അയാളെന്തിനാണ് ഇത്രയും ഹോണടിക്കുന്നതെന്ന് മറീനയുടെ പിതാവ് ചോദിക്കുന്നതും നമ്മളവരെ ശല്യപ്പെടുത്തുകയാണോയെന്ന് മാതാവും ചോദിക്കുന്നത് വീഡിയോയിൽ കാണാം. ‘ഇത്രയധികം ഹോണടിക്കുന്നതിന്റെ കാരണം കണ്ടുപിടിക്കാൻ പാടുപെടുകയായിരുന്നു അവർ. ഞാൻ പറഞ്ഞു, ഇന്ത്യയിലേയ്ക്ക് സ്വാഗതം. ഇവിടെ ഹോണടിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട’- എന്ന അടിക്കുറിപ്പോടെയാണ് മറീന വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...