ഓർമ്മച്ചെപ്പ്പ്രധാന വാർത്ത

രാജ്യം സ്വതന്ത്രമായിട്ട് 80 വർഷം പിന്നിട്ടിട്ടും സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടം വിദേശ മണ്ണിൽ തന്നെ; പിന്തുണ ആവശ്യപ്പെട്ട് മകൾ

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്ന് ഇന്ത്യയിൽ എത്തിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ മകൾ അനിത ബോസ് ഫാഫ് . നിലവിൽ ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് വിവരം. ഇത് തിരികെ ഇന്ത്യയിൽ എത്തിക്കണമെന്ന് നേരത്തെയും കുടുംബം ആവശ്യപ്പെട്ടിരുന്നു.

രാജ്യം സ്വതന്ത്രമായിട്ട് 80 വർഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം വിദേശ മണ്ണിൽ തന്നെ തുടരുന്നത് ഏറെ വേദനയുണ്ടാക്കുന്നു. ഉചിതമായ അന്തിമ ചടങ്ങുകൾക്കായി ഭൗതികാവശിഷ്ടം ഇന്ത്യയിലെത്തിക്കുന്നതിനെ പിന്തുണക്കണമെന്ന് ഇന്ത്യക്കാരോട് അവർ  അഭ്യർത്ഥിച്ചു. നിലവിൽ ജർമ്മനിയിലുള്ള അനിത ബോസ് പ്രസ്താവനയിൽ കൂടിയാണ് ഇക്കാര്യം അഭ്യർത്ഥിച്ചത്.

1945 ഓഗസ്റ്റിൽ ജപ്പാന്റെ കീഴടങ്ങലിനു പിന്നാലെ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരിൽ നിന്ന് ടോക്കിയോയിലേക്ക് പോയി. തായ്പേയിൽ വെച്ച് ഓഗസ്റ്റ് 18-നാണ് വിമാനപകടം ഉണ്ടാകുന്നത്. ഗുരുതര പരിക്കേറ്റ അദ്ദേഹം പിന്നീട് മരിക്കുകയായിരുന്നുവെന്നാണ് അനിത ബോസ് വ്യക്തമാക്കുന്നത്. തായ്പേയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യ ചടങ്ങുകൾ. ചിതാഭസ്മം ജപ്പാനിലേക്ക് മാറ്റിയതായും മകൾ അവകാശപ്പെട്ടു. സുഭാഷ് ചന്ദ്രബോസിന്റെ 129-ാമത് ജന്മദിനത്തിലാണ് മകൾ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...