കേരള വാർത്തപ്രധാന വാർത്ത

വി​ക​സി​ത കേ​ര​ള​ത്തി​ൽ കൂ​ടി മാ​ത്ര​മേ വി​ക​സി​ത ഭാ​ര​തം പൂ​ർ​ത്തി​യാ​ക്കാ​നാ​കൂ: പ്ര​ധാ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ക​സി​ത കേ​ര​ള​ത്തി​ൽ കൂ​ടി മാ​ത്ര​മേ വി​ക​സി​ത ഭാ​ര​തം പൂ​ർ​ത്തി​യാ​ക്കാ​നാ​കൂവെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി.

ജനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. എന്‍റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ സംബോധന ചെയ്തായിരുന്നു പ്രസംഗം. മേയർ വി.വി. രാജേഷിനെ തന്‍റെ പഴയ സുഹൃത് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

നി​ര​വ​ധി​പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി തു​ട​ക്കം​കു​റി​ച്ചു. ശ്രീ ​ചി​ത്ര​യി​ൽ റേ​ഡി​യോ ചി​കി​ത്സാ സെ​ന്‍റ​റി​ന് ത​റ​ക്ക​ല്ലി​ട്ടു, അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു, കേ​ര​ള​ത്തി​ൽ മൂ​ന്ന് അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ളാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

രാജ്യത്തെ വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനായുള്ള ആദ്യ ചുവട് ഇന്ന് വെക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കർമം നിർവ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘രാജ്യത്തെ മുഴുവൻ പാവപ്പെട്ടവരുടെയും ഉന്നമനത്തിന് നടപ്പാക്കുന്ന ഒരു മഹത്തായ സംരഭത്തിനും തിരുവനന്തപുരത്ത് തുടക്കമായിട്ടുണ്ട്’ ഉന്തുവണ്ടിക്കാർക്കും വഴിയോര കച്ചവടക്കാർക്കും പ്രയോജനം ലഭിക്കുന്ന ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ശേഷം മോദി പറഞ്ഞു. നമസ്‌കാരം പറഞ്ഞ് തുടങ്ങിയ പ്രധാനമന്ത്രി മലയാളത്തിൽ എന്റെ സുഹൃത്തുക്കളെ എന്നും അഭിസംബോധന ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് സംസാരിച്ചു. അമൃത് ഭാരത് ട്രെയിനുകളടക്കം ലഭിച്ചത് കേരളത്തെ സംബന്ധിച്ചിടത്തോളം ഇവ വലിയ പ്രാധാന്യമുള്ള കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘സംസ്ഥാന സർക്കാരിന് വലിയ സംതൃപ്തി നൽകുന്ന നിമിഷമാണിത്, കാരണം ഈ പദ്ധതികളിൽ പലതിനും കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി ലഭിക്കാൻ ഞങ്ങൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ പദ്ധതികൾക്ക് അനുമതി നൽകിയതിന് പ്രധാനമന്ത്രിയോടുള്ള ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. ഭാവിയിലും കേരളത്തോട് ഈ കരുതൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മറ്റ് വിവിധ മേഖലകളുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്നും, അവയെല്ലാം സമയബന്ധിതമായി നടപ്പിലാക്കാൻ പ്രധാനമന്ത്രി ശ്രദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു’ മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറുമടക്കമുള്ളവർ ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.

കേരളത്തിൽ നിന്നും എൽഡിഎഫിനേയും യുഡിഎഫിനേയും തൂത്തെറിയണം

തലസ്ഥാന നഗരത്തിലെ ബിജെപി യുടെ വിജയം ഐതിഹാസികമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫ്, യുഡിഎഫ് മുന്നണികളിൽ നിന്നും തിരുവനന്തപുരത്തെ മോചിപ്പിച്ച് ബിജെപിക്ക് അവസരം നൽകിയ വോട്ടർമാർക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി സംഘടിപ്പിച്ച വികസിത കേരളം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ പാവപ്പെട്ടവർക്ക് നടപ്പാക്കിയ വിവിധ പദ്ധതികളെ കുറിച്ച് അദ്ദേഹം വിവരിച്ചു.

കേരളത്തിൽ മാറ്റം വന്നുകഴിഞ്ഞു. തിരുവനന്തപുരത്ത് നിന്നു തുടങ്ങിക്കഴിഞ്ഞു. ഇനി കേരളം ബിജെപിയുടെ കൈയിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തെ ഏഴ് പതിറ്റാണ്ടായി ഇരുമുന്നണികളും അവഗണിച്ചു. ഇന്ത്യയിലെ വലിയ നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള കോർപറേഷൻ ഭരണസമിതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് അറിയിച്ച അദ്ദേഹം മാറാത്തത് ഇനി മാറുമെന്ന് മലയാളത്തിൽ പറഞ്ഞു.

ഇരുമുന്നണികളും ഇപ്പോൾ നടത്തുന്ന അഡ്ജസ്റ്റ്മെന്‍റ് ഭരണത്തിൽ നിന്നു കേരളത്തെ മോചിപ്പിക്കാൻ ബിജെപിയെ അധികാരത്തിൽ കൊണ്ടുവരണം. സാധാരണക്കാരുടെ ശത്രു ആയി മാറിയ എൽ ഡി എഫ് സർക്കാരിനെ പാഠം പഠിപ്പിക്കണം. കേരളത്തെ മാറ്റാനുള്ള സമയമാണ് ഇനി വരാൻ പോകുന്ന തെരഞ്ഞെടുപ്പ്. കേരളത്തിൽ നിന്നും എൽഡിഎഫിനേയും യുഡിഎഫിനേയും തൂത്തെറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഭരണഘടനയില്‍ ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ

മുംബൈ: വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ...

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

കേരള വാർത്തപ്രധാന വാർത്ത

പി.എസ്.സി നിയമനത്തിന് പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള...