അമേരിക്കൻ വാർത്ത

ഡാലസ് സിറ്റി-വൈഡ് ഫെലോഷിപ്പിന് നവനേതൃത്വം

ഡാലസ് : ഡാലസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാലസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ചെയർമാനായി പാസ്റ്റർ തോമസ് മുല്ലയ്ക്കലും കോ-ചെയർമാനായി ഡോ. തോമസ് ഇടിക്കുളയും സെക്രട്ടറിയായി എസ്.പി. ജെയിംസും ട്രഷററായി തോമസ് ചെല്ലേത്തും തിരഞ്ഞെടുക്കപ്പെട്ടു.

ഇക്കഴിഞ്ഞ നവംബർ 15ന് ഡാലസിൽ കൂടിയ പൊതുയോഗത്തിൽ വെച്ചാണ് 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ എട്ട് വർഷങ്ങളിലായി സിറ്റി-വൈഡ് ഫെലോഷിപ്പിന് നേതൃത്വം നൽകിയ പാസ്റ്റർ മാത്യു ശാമുവലിന്റെ പ്രവർത്തനങ്ങളെ യോഗം അനുസ്മരിക്കുകയുണ്ടായി.

നാല്പതാമത് വർഷത്തിലേക്ക് കടക്കുന്ന ഡാലസ് സിറ്റി-വൈഡ് ഫെല്ലോഷിപ്പിന്റെ സംഘടനാപരമായ വിപുലീകരണത്തിനായി ഈ വർഷം ക്രമീകൃതമായ നിലയിൽ പതിനൊന്നംഗ കമ്മറ്റിക്ക് രൂപം നൽകുകയുണ്ടായി. സിസ്റ്റേഴ്സ് കോ-ഓർഡിനേറ്ററായി അന്നമ്മ വില്യംസും മീഡിയ കോ-ഓർഡിനേറ്ററായി രാജു താരകനും മ്യൂസിക് കോ-ഓർഡിനേറ്ററായി ജോസ് പ്രകാശ് കരിമ്പിനേത്തും കൂടാതെ പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ എബ്രഹാം തോമസ്, ഷാജി മണിയാറ്റ്, വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ കമ്മറ്റിയംഗങ്ങളായും ചുമതലകൾ ഏറ്റെടുത്തു. ഔദ്യോഗിക ഭാരവാഹികളെല്ലാംതന്നെ വിവിധ നിലകളിൽ അമേരിക്കയിലെ പെന്തക്കോസ്ത് സമൂഹത്തിൽ ദേശീയവും പ്രാദേശികവുമായ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്.

2026 ജനുവരി 11ന് കൂടിയ പൊതുയോഗത്തിൽ വെച്ച് ഈ വർഷത്തെ വിവിധ പ്രോഗ്രാമുകളെക്കുറിച്ച് ഭാരവാഹികൾ അറിയിക്കുകയുണ്ടായി. എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 7:30-ന് നടക്കുന്ന പ്രെയർലൈൻ ഡാലസിലെ വിവിധ സഭകളുടെ നേതൃത്വത്തിൽ ഓരോ ആഴ്ചയും നടത്തപ്പെടുന്നതാണ്. (805)706-5223 എന്ന നമ്പറിൽ വിളിച്ചാൽ പ്രെയർലൈനിൽ ജോയിൻ ചെയ്യാവുന്നതാണ്.  2026ൽ, എല്ലാ മൂന്നുമാസവും കൂടുമ്പോൾ സെമിനാറുകൾ, ട്രെയിനിങ് പ്രോഗ്രാമുകൾ, പ്രത്യേക പ്രാർഥനാ യോഗങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 28-30 തീയതികളിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ഉടൻതന്നെ ആരംഭിക്കുന്നതാണ്.

അറുപതിലധികം സഭകളും ഇരുന്നൂറോളം പാസ്റ്റേഴ്സും ആയിരക്കണക്കിന് വിശ്വാസികളുമുള്ള ഡാലസിലെ മലയാളി പെന്തക്കോസ്ത് സമൂഹം അമേരിക്കയിലെതന്നെ ഏറ്റവുമധികം മലയാളി പെന്തക്കോസ്ത് വിശ്വാസികളുള്ള പട്ടണമാണ്. പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാലസ് യുവാക്കളുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും സഭകളെയും ഒരുമിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഡാലസ് സിറ്റി-വൈഡ് ഫെല്ലോഷിപ് നാല്പതാമത് വാർഷികം പ്രമാണിച്ച് വിവിധ പ്രോഗ്രാമുകൾക്ക് രൂപം കൊടുത്തുകൊണ്ടിരിക്കുന്നു.


Report രാജു തരകൻ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...