അമേരിക്കൻ വാർത്ത

ടെക്സസിൽ ശൈത്യ തരംഗം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

ഓസ്റ്റിൻ : ടെക്സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഗവർണർ ഗ്രെഗ് ആബട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ അതിശൈത്യം ആരംഭിക്കുമെന്നാണ് പ്രവചനം. വടക്ക്, വടക്കുപടിഞ്ഞാറൻ ടെക്സസ് മേഖലകളിലായിരിക്കും ശൈത്യം ഏറ്റവും കൂടുതൽ ബാധിക്കുക. തെക്കുകിഴക്കൻ ടെക്സസിൽ ശനിയാഴ്ചയോടെ ഇതിന്റെ ഫലങ്ങൾ കണ്ടുതുടങ്ങും.

ടെക്സസ് ഡിവിഷൻ ഓഫ് എമർജൻസി മാനേജ്‌മെന്റിനോടും നാഷനൽ ഗാർഡിനോടും സജ്ജമായിരിക്കാൻ ഗവർണർ നിർദേശിച്ചു. ഗതാഗതം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നത്.

യാത്രയ്ക്ക് മുൻപായി ‘DriveTexas.org’ വഴി റോഡ് സാഹചര്യങ്ങൾ പരിശോധിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാൻ സർക്കാർ ഒരുക്കിയിട്ടുള്ള വാമിങ് സെന്ററുകൾ പ്രയോജനപ്പെടുത്തണമെന്നും ഗവർണർ അഭ്യർഥിച്ചു. വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് എർക്കോട്ട് (ERCOT) ഉറപ്പുനൽകിയിട്ടുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...