അമേരിക്കൻ വാർത്ത

അഞ്ചാം ലോക കേരളസഭ യിലേക്ക് അമേരിക്കയില്‍നിന്നും മിലി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു

ഫിലഡല്‍ഫിയ : പ്രവാസികളെ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയില്‍നിന്നും മിലി ഫിലിപ്പിനെ തിരഞ്ഞെടുത്തു. ജനുവരി മാസം 29, 30, 31 തീയതികളില്‍ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സമ്മേളനം ആരംഭിക്കും.

അമേരിക്കന്‍ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ് മിലി ഫിലിപ്പ്. അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 -2026 കാലഘട്ടത്തിലെ അസോസിയേറ്റ് ട്രഷര്‍ ആയി പ്രവര്‍ത്തിക്കുന്നു. ഫിലഡല്‍ഫിയയിലെ ഏറ്റവും അംഗസംഖ്യ ഉള്ളതും 40 വര്‍ഷത്തിന് മേല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള തുമായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ യുടെ വുമന്‍സ് ഫോറം ചെയര്‍ ആയും പ്രവര്‍ത്തിക്കുന്നു.

നര്‍ത്തകിയും വാഗ്മിയും എഴുത്തുകാരിയും ആണ് മിലി ഫിലിപ്പ്. –സ്വപ്നസാരംഗി എന്ന പേരില്‍ പ്രസിദ്ധീകരിച്ച കഥ കവിതാസമാഹാരം അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ചര്‍ച്ചാവിഷയമായ ഒരു പുസ്തകമാണ് . ആനുകാലിക വിഷയങ്ങളെ തന്റെ കവിതകളില്‍ കൂടി ജനഹൃദയങ്ങളിലേക്ക് എത്തിക്കുകയും സമൂഹത്തില്‍ പ്രതികരണശേഷിയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ കഥ കവിതാസമാഹാരങ്ങള്‍ കൂടി ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിനുടമയാണ്. വെസ്റ്റ് ചെസ്റ്റര്‍ സ്‌കൂള്‍ സിസ്റ്റത്തില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്ന മിലി ഫിലിപ്പ് ഒരു മികച്ച അധ്യാപിക എന്ന നിലയില്‍ പേരെടുത്ത് വ്യക്തിത്വമാണ്. കമ്പ്യൂട്ടര്‍ രംഗത്ത് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ എങ്കിലും തന്റെ മാതാവിന്റെ അധ്യാപന പാരമ്പര്യം തുടര്‍ന്ന് പോകുന്നതിനു വേണ്ടി അദ്ധ്യാപികയായി പ്രവര്‍ത്തിക്കുന്നു.

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് മില്ലി ഫിലിപ്പിനെ തിരഞ്ഞെടുത്തത് അവരുടെ പ്രവര്‍ത്തനത്തിന് അംഗീകാരമായി സുഹൃത്തുക്കളും ബന്ധുക്കളും കരുതുന്നു.

ഭര്‍ത്താവ് ഫിലിപ്പ് ജോണും മക്കള്‍ ഷിശീര യും നിവെദ് യും കുടുംബമായി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ മിലി ഫിലിപ്പ് ന്റെ പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് കൂടെയുണ്ട്.

Report ജീമോന്‍ റാന്നി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...