അമേരിക്കൻ വാർത്ത

ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്‍ ഓഫ് അമേരിക്ക: ജോസഫ് മാത്യു ഇഞ്ചക്കല്‍ പ്രസിഡന്റ്, ജെയിംസ് ഇളമ്പുരയിടം സെക്രട്ടറി

ന്യൂയോര്‍ക്ക് : ട്രൈ സ്റ്റേറ്റിലെ ആദ്യ കാല സംഘടനകളില്‍ ഒന്നും ക്രൈസ്തവ കൂട്ടായ്മയുമായ ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്‍ ഓഫ് അമേരിക്ക 2026ലെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ന്യൂ റോഷലിലെ കറി ആന്‍ഡ് വോക്കില്‍ വച്ചു നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത് . ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ലിജോ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു .

പുതിയ ഭാരവാഹികള്‍ :
പ്രസിഡന്റ് -ജോസഫ്മാത്യു ഇഞ്ചക്കല്‍, സെക്രട്ടറി – ജെയിംസ് ഇളമ്പുരയിടത്തില്‍ , ട്രഷറര്‍ – ജോര്‍ജ് തോമസ് , വൈസ് പ്രസിഡന്റ് – തോമസ് പ്രകാശ് , ജോയിന്റ് സെക്രട്ടറി – മാത്യു ജോസഫ് .
കമ്മിറ്റി അംഗങ്ങള്‍: ജിം ജോര്‍ജ് , ബെഞ്ചമിന്‍ ജോസഫ് , പ്രിന്‍സ് ജോസഫ്, ടോണി നമ്പിയാമ്പറമ്പില്‍.
ഓഡിറ്റേഴ്‌സ് : സ്വപ്ന മലയില്‍ , മേരിക്കുട്ടി മൈക്കിള്‍.
എക്‌സ് ഒഫീഷ്യോ റോയ് ആന്റണി.

പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജോസഫ് മാത്യു ഇഞ്ചക്കല്‍ കാത്തലിക് അസോസ്സിയേഷന്റെ നിലവിലെ വൈസ് പ്രസിഡന്റും മുന്‍ കമ്മിറ്റി മെമ്പറുമാണ്. കുറവിലങ്ങാട് അസോസ്സിയേഷന്റെ( കനി ) ആദ്യ സെക്രട്ടറിയും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വരെ പ്രസിഡന്റും ആയിരുന്നു. ലോങ് ഐലന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയുടെ പാരിഷ് കൌണ്‍സില്‍ മെമ്പറായും പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായും സേവനം ചെയ്തു വരികയായിരുന്നു ജോസഫ് മാത്യു. നന്നേ ചെറുപ്പത്തിലെ മിഷന്‍ ലീഗിലൂടെ സാമൂഹിക സേവനം ആരംഭിച്ച അദ്ദേഹം കുറവിലങ്ങാട് ദേവ മാതാ കോളേജ് ആര്‍ട്‌സ് ക്ലബ് സെക്രട്ടറി, കോളേജ് യൂണിയന്‍ കൗണ്‍സിലര്‍ , കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും തന്റെ നേതൃത്വ പാടവം തെളിയിച്ചു. കേരളാ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിയായും യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റായും രാഷ്ട്രീയ രംഗത്തും കഴിവ് തെളിയിച്ച അദ്ദേഹം കേരളത്തില്‍ നടന്ന വെളിച്ച വിപ്ലത്തില്‍ നൂറ്റി എഴുപതില്‍ പരം കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിനു നേതൃത്വം നല്‍കി തന്റെ സാമൂഹിക പ്രതിബദ്ധതയും തെളിയിച്ചു.

സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ജെയിംസ് ഇളമ്പുരയിടം നിലവിലെ കമ്മിറ്റി മെമ്പറും മുന്‍ ഓഡിറ്ററും സോണല്‍ ഡയറക്ടരും ആയിരുന്നു. ഫൊക്കാന റീജിയണല്‍ കമ്മിറ്റി മെമ്പറും , ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ മുന്‍ സെക്രട്ടറിയും പ്രസിഡന്റും ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെമ്പറും റോക്ക് ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ചിന്റെ മുന്‍ സെക്രട്ടറിയും ആയിരുന്നു. നൈറ്റ് ഓഫ് കൊളംബസ് ഗ്രാന്‍ഡ് കമാന്‍ഡറയും സേവനം ചെയ്തുവരുന്നു.


ട്രഷറര്‍ ജോര്‍ജ് തോമസ് അസോസ്സിയേഷന്റെ കമ്മിറ്റി മെമ്പറും ഓഡിറ്ററും സോണല്‍ ഡയറക്ടറും ആയിരുന്നു. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂ യോര്‍ക്കിന്റെ കമ്മിറ്റി മെമ്പറയും പ്രവര്‍ത്തിച്ചു വരുന്നു.
വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട തോമസ് പ്രകാശ് നിലവിലെ സെക്രട്ടറിയും മുന്‍ കമ്മിറ്റി അംഗവും മികവുറ്റ സംഘാടകനും എല്‍മൌണ്ട് സിറോ മലങ്കര സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ച് പാരിഷ് കൗണ്‍സില്‍ അംഗവുമാണ്. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂ യോര്‍ക്കിന്റെ കമ്മിറ്റി മെമ്പറുമാണ്.

അസോസ്സിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനും നിലവിലെ ട്രഷററും മുന്‍ കമ്മിറ്റി മെമ്പറും മുന്‍ ഓഡിറ്ററുമാണ് ജോയിന്റ് സെക്രട്ടറി യായി തെരെഞ്ഞെടുക്കപ്പെട്ട മാത്യു ജോസഫ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്റെ മുന്‍ കമ്മിറ്റി അംഗം, ഓഡിറ്റര്‍ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ബ്രോണ്‍സ് സിറോ മലബാര്‍ പള്ളിയുടെ ആദ്യകാല കൈക്കാരനുമായിരുന്നു.

എക്‌സ് ഓഫീസിയോയായ റോയ് ആന്റണി അസോസ്സിയേഷന്റെ നിലവിലെ പ്രസിഡന്റും മുന്‍ വൈസ് പ്രസിഡന്റ്‌റും സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച ആദ്യ കാല പ്രവര്‍ത്തകരില്‍ ഒരാളാണ് . ഫൊക്കാന റീജിയണല്‍ കമ്മിറ്റി മെമ്പര്‍ , ഹോളി ഫാമിലി ചര്‍ച്ച് റോക്ക് ലാന്‍ഡ് പരിഷ് കൗണ്‍സില്‍ അംഗം ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ് ചെസ്റ്റര്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു . വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം എസ്. എം. സി. സി. റോക്ലാന്‍ഡ് ചാപ്റ്റര്‍ മുന്‍ സെക്രട്ടറിയും ഹഡ്‌സന്‍ വാലി മലയാളി അസോസ്സിയേഷന്‍ മുന്‍ കമ്മിറ്റി അംഗവും ആയിരുന്നു. കോളേജ് അധ്യാപകനായും കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ ജേര്‍ണലിസ്റ്റായും ജോലി ചെയ്തിട്ടുള്ള റോയ് ആന്റണി സ്വതന്ത്ര പത്ര പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു വരുന്നു.

കാത്തലിക് അസോസ്സിയേഷന്റെ കമ്മിറ്റി അംഗമായ ജിം ജോര്‍ജ് മികച്ച വാഗ്മിയും അവതാരകനുമാണ്. അസോസ്സിയേഷന്റെ മുന്‍ സോണല്‍ ഡയറക്ടര്‍ , ഓഡിറ്റര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് . വൈസ് മെന്‍സ് റീജിയണല്‍ സെക്രട്ടറിയായും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചു വരുന്നു.

കമ്മിറ്റി അംഗമായ ബെഞ്ചമിന്‍ ജോസഫ് അസോസിയേഷന്റെ സോണല്‍ ഡയറക്ടര്‍ ആയിരുന്നു. എല്‍മണ്ട് മലങ്കര ചര്‍ച്ച് സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയും പ്രവര്‍ത്തിച്ചു വരുന്നു. കമ്മിറ്റി അംഗമായ പ്രിന്‍സ് ജോസഫ് സോണല്‍ ഡയറക്ടര്‍ ആയിരുന്നു. കുറവിലങ്ങാട് അസോസിയേഷന്റെ ജോയിന്റ് ട്രഷററും റോക്ക് ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ച് മുന്‍ പാരിഷ് കൗണ്‍സില്‍ അംഗവും വിവിധ ചാരിറ്റി യൂണിറ്റുകളിലെ സജീവ അംഗവുമാണ്. കമ്മിറ്റി അംഗമായ ടോണി നമ്പിയാമ്പറമ്പില്‍ സോണല്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നല്ലൊരു കലാകാരനും സംഘാടകനുമായ അദ്ദേഹം ലോങ്ങ് ഐലന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയുടെ പാരിഷ് കൗണ്‍സില്‍ മെമ്പറുമാണ്.

ഓഡിറ്ററായ മേരിക്കുട്ടി മൈക്കിള്‍ നല്ലൊരു ഗായികയും അവതാരകയും നര്‍ത്തകിയുമാണ്. ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരുന്ന അവര്‍ വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു വരുന്നു .

ഓഡിറ്ററായ സ്വപ്ന മലയില്‍ മികവുറ്റ സംഘാടകയും അവതാരകയുമാണ്. വൈസ് മെന്‍സ് വെസ്റ്റ് ചെസ്റ്ററിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു.

നാലരപ്പതിറ്റാണ്ടു പിന്നിട്ട ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്‍ സിറോ മലബാര്‍, സിറോ മലങ്കര, ലാറ്റിന്‍ റീത്തുകളുടെ സംയുക്ത കൂട്ടയ്മയാണ്. കേരള സഭകള്‍ അമേരിക്കയിലേക്ക് എത്തുന്നതിനു മുമ്പ് ഇവിടേയ്ക്ക് കുടിയേറിയ ക്രൈസ്തവരുടെ ആത്മീയ കാര്യങ്ങള്‍ നിറവേറ്റപ്പെട്ടത് ഇന്ത്യാ കാത്തലിക് അസോസിയേഷനില്‍ കൂടിയായിരുന്നു. കേരളീയ ക്രൈസ്തവ തനിമ നിലനിര്‍ത്തുവാനും ആശരണരെ സഹായിക്കുവാനും അസോസ്സിയേഷന്‍ തുടക്കകാലം മുതല്‍ തന്നെ ശ്രദ്ധിച്ചു പോന്നിരുന്നു.

ന്യൂ റോഷലിലെ കറി ആന്‍ഡ് വോക്ക് റെസ്റ്റോറന്റില്‍ വച്ച് കൂടിയ
വാര്‍ഷിക ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് റോയ് ആന്റണി അധ്യക്ഷത വഹിച്ചു. അഗതികളെയും അശരണരേയും സഹായിക്കുവാന്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം പ്രസിഡന്റ് റോയ് ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ലിജോ ജോണ്‍ മുക്തകണ്ഠം പ്രശംസിച്ചു.

ചിറമേല്‍ അച്ചന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ അമേരിക്കന്‍ അംബാസിഡറായി സഹായം തുടരുവാനും പുനലൂരിലെ സ്‌നേഹതീരത്തിനും കോട്ടയത്തെ പി യു തോമസ് ചേട്ടന്റെ നവജീവന്‍ ട്രസ്റ്റിനും കുറവിലങ്ങാട്ടെ അനുഗ്രഹ അഗതി മന്ദിരത്തിനും സഹായം എത്തിക്കുവാനും
സഹായിച്ചതിന് പ്രസിഡന്റ് റോയ് ആന്റണി ഏവര്‍ക്കും നന്ദി അറിയിച്ചു. കൂടാതെ, കേരളത്തില്‍ രണ്ടു വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സഹായിച്ച എല്ലാവര്‍ക്കും അസോസിയേഷന്റെ നാമത്തില്‍ സ്‌നേഹവും കൃതഞ്ജതയും അര്‍പ്പിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഫെബ്രുവരി 25 ന്; ഒരു കോടി രൂപയുടെ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ...

അമേരിക്കൻ വാർത്ത

ഉത്തരേന്ത്യയിലെ ഗ്രാമീണർക്കു ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ കുഞ്ഞുമിഷനറിമാരുടെ കാരുണ്യ സ്പർശം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റ് ഈ...

അമേരിക്കൻ വാർത്ത

അരിസോണയിലെ ഫീനിക്സിൽ ആറ്റുകാൽ പൊങ്കാല ആഘോഷം മാർച്ച് 1ന്

അരിസോണ : അരിസോണ സംസ്ഥാനത്തിലെ ഫീനിക്സ് നഗരത്തിൽ KHNA AZ Team ന്റെ നേതൃത്വത്തിൽ അഞ്ചാം...