കൗതുകങ്ങൾ

നൂ​റ്റാ​ണ്ടി​ന്റെ ഗ്ര​ഹ​ണം ന​ട്ടു​ച്ച​ക്ക് ഭൂ​മി ആ​റ് മി​നി​റ്റ് ഇ​രു​ട്ടി​ലാ​കും

ഈ ​വ​ർ​ഷം ര​ണ്ട് സൂ​ര്യ​ഗ്ര​ഹ​ണ​വും ര​ണ്ട് ച​ന്ദ്ര ഗ്ര​ഹ​ണ​വു​മാ​ണ് ദൃ​ശ്യ​മാ​വു​ക. ഫെ​ബ്രു​വ​രി 17നും ​ആ​ഗ​സ്റ്റ് 12നു​മാ​ണ് സൂ​ര്യ​ഗ്ര​ഹ​ണം. ര​ണ്ടും പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണ​മാ​ണെ​ങ്കി​ലും മ​നു​ഷ്യ​വാ​സ​മു​ള്ള മേ​ഖ​ല​ക​ളി​ൽ കു​റ​ഞ്ഞ സ​മ​യ​ത്ത് മാ​ത്ര​മാ​കും അ​നു​ഭ​വ​പ്പെ​ടു​ക. പ​ര​മാ​വ​ധി ര​ണ്ട് മി​നി​റ്റി​ൽ താ​ഴെ മാ​ത്ര​മാ​കും പ​ല​യി​ട​ത്തും അ​നു​ഭ​വ​പ്പെ​ടു​ക. അ​തു​ത​ന്നെ​യും അ​ന്റാ​ർ​ട്ടി​ക്ക​യി​ലും മ​റ്റും. എ​ന്നാ​ൽ, 2027ൽ, ​മ​റ്റൊ​രു സൂ​ര്യ​ഗ്ര​ഹ​ണം വ​രാ​നു​ണ്ട്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 2027 ആ​ഗ​സ്റ്റ് ര​ണ്ടി​ന്. ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ര​ണ്ടാ​മ​ത്തെ സു​ര്യ​ഗ്ര​ഹ​ണം. ഇ​നി അ​തു​പോ​ലൊ​ന്ന് കാ​ണ​ണ​മെ​ങ്കി​ൽ ഒ​രു നൂ​റ്റാ​ണ്ട് കാ​ത്തി​രി​ക്കു​ക​യും വേ​ണം.

ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​രി​ട്ട് ഈ ​ഗ്ര​ഹ​ണം കാ​ണാ​നാ​വി​ല്ല. എ​ന്നാ​ൽ, സാ​ധാ​ര​ണ ഇ​ന്ത്യ​ക്കാ​ർ വി​നോ​ദസ​ഞ്ചാ​ര​ത്തി​നും മ​റ്റു​മാ​യി പോ​കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് ദൃ​ശ്യ​മാ​ണ്. സ്പെ​യി​ൻ, മൊ​റോ​ക്കോ, അ​ൾ​ജീ​രി​യ, തുണീ​ഷ്യ, ലി​ബി​യ, ഈ​ജി​പ്ത്, സൗ​ദി അ​റേ​ബ്യ, യെ​മ​ൻ, സൊ​മാ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഗ്ര​ഹ​ണ​ത്തി​ന്റെ പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​ൽത​ന്നെ ഈ​ജി​പ്തി​ൽ ആ​റ് മി​നി​റ്റി​ല​ധി​കം നേ​രം ഗ്ര​ഹ​ണം അ​നു​ഭ​വ​പ്പെ​ടും. ന​ട്ടു​ച്ച​ക്ക് ഭൂ​മി ഇ​രു​ട്ടി​ലേ​ക്ക് മ​റ​യു​ന്ന അ​വ​സ്ഥ. ഈ​ജി​പ്തി​ലെ പി​ര​മി​ഡു​ക​ൾ​ക്ക് മു​ക​ളി​ൽ ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കു​മെ​ന്ന​തി​നാ​ൽ ഈ ​ദി​വ​സം നോ​ക്കി പ​ല ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളും ബു​ക്കി​ങ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ‘എ​ക്ലി​പ്സ് ടൂ​റി​സം’ പ്ലാ​നു​ക​ൾ ഇ​തി​ന​കം ത​ന്നെ പ​ല ഏ​ജ​ൻ​സി​ക​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്. 2009ലാ​ണ് ഇ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ മ​റ്റൊ​രു ഗ്ര​ഹ​ണ​മു​ണ്ടാ​യ​ത്. അ​ത് ഇ​ന്ത്യ​യി​ലും ദൃ​ശ്യ​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഇ​ന്ത്യ​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ഇ​തൊ​രു ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണ​മാ​യി ദൃ​ശ്യ​മാ​കും. സൂ​ര്യ​ന്റെ ഒ​രു ചെ​റി​യഭാ​ഗം മാ​ത്രം ക​റു​ത്ത വൃ​ത്തം പോ​ലെ മ​റ​യ്ക്ക​പ്പെ​ടു​ന്ന കാ​ഴ്ച​യാ​കും ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കു​ക.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ക്ഷി​​​സ​​​ന്പ​​​ത്തി​​​ലേ​​​ക്ക് ഒ​​​രു പു​​​തി​​​യ അ​​​തി​​​ഥി കൂ​​​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പ് മ​​​ട​​​ത്ത​​​റ അ​​​രി​​​പ്പ കാ​​​ടു​​​ക​​​ളി​​​ൽ ആ​​​ദ്യ​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ ഇ​​​രു​​​ള​​​ൻ പാ​​​റ്റാ പി​​​ടി​​​യ​​​ൻ എ​​​ന്ന...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾ

സഫീനയുമായി സെക്‌സിലേർപ്പെടണം; ഹണിട്രാപ്പ് ആക്രമണക്കേസിൽ പിടിയിലായിട്ടും തമാശ

കൊച്ചി: ഭിന്നശേഷിക്കാരനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദിച്ച യുവതിയും സംഘവും ലക്ഷ്യമിട്ടത് ഹണിട്രാപ്പിൽ കുരുക്കി പണംതട്ടൽ. കഴിഞ്ഞദിവസം...

കൗതുകങ്ങൾപ്രധാന വാർത്ത

ബ്രിട്ടീഷുകാർക്ക് 35,000 രൂപ കടംകൊടുത്തു, ഇപ്പോൾ തിരികെകിട്ടാൻ നിയമനടപടിക്ക് ബിഹാറിലെ കുടുംബം

ഭോപ്പാൽ: ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സർക്കാരിന് കടമായി നൽകിയ 35,000 രൂപ തിരികെ വേണമെന്നാവശ്യപ്പെട്ട് ബിഹാറിലെ...

കേരള വാർത്തകൗതുകങ്ങൾ

സംസ്ഥാനത്തെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ്; ‘നീലി’ വിരമിച്ചു; ഇനി വിശ്രമ ജീവിതം

ചെറുതോണി: സംസ്ഥാനത്തെ ആദ്യത്തെ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’ (ബ്രൂസ്) 11 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു...