പ്രധാന വാർത്ത

എ.ഐ ജോലി കളയില്ല; ഇന്ത്യൻ ടെക്ക് ജോലികളിൽ 12-15 ശതമാനം വർധനയുണ്ടാകുമെന്ന് റി​പ്പോർട്ട്

ന്യൂഡെൽഹി: ഐ.ഐ വന്നതോടെ ജോലി നഷ്ടപ്പെടുമെന്ന പേടി വേണ്ട, ടെക്ക് മേഖലയിൽ ജോലിക്കാരെ കൂടുതൽ വേണമെന്നതാണ് സ്ഥിതി. 2026ൽ ഇന്ത്യയിലെ ടെക്ക് ജോലികളിൽ 12-15 വരെ ശതമാനം വളർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. 1.25 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾക്കാണ് ഇത് വഴിയൊരുക്കുന്നത്.

പ്രമുഖ വർക്ക് സൊല്യൂഷൻസ് ​പ്രൊവൈഡറായ അഡീക്കോയുടെ പഠന റിപ്പോർട്ടുകളിലാണ് ഈ വിവരങ്ങളുള്ളത്. ടെക്ക് മേഖലയിൽ പ്രാവീണ്യമുള്ളവരുടെ ഒഴിവുകൾ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട്. എ.ഐ, സൈബർ ​സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ മാത്രം 51 ശതമാനം വളർച്ചയാണുണ്ടായത്. മെഷീൻ ലേണിങ് എൻജിനീയർമാരുടെയും ഫുൾ സ്റ്റാക്ക് ​ഡെവലപ്പർമാരുടെയും ഒഴിവുകളും മുൻ വർഷങ്ങളെക്കാൾ 2026ൽ വർധിക്കും. നോൺ ടെക്ക് സെക്ടറുകൾ ഡിജിറ്റൽ വത്കരിക്കുന്നതിനുള്ള നടപടികൾ ഈ മേഖലയിലെ തൊഴിൽ വർധിപ്പിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...