അമേരിക്കൻ വാർത്തകേരള വാർത്ത

ഗ്ലോബൽ മലയാളി ക്രിസ്ത്യൻ ഫോറം ആത്മീയ സംഗമം: ആൻഡ്രൂ പാപ്പച്ചന് ഗുഡ് സമരിറ്റൻ അവാർഡ് സമ്മാനിച്ചു

എറണാകുളം: ഗ്ലോബൽ മലയാളി ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ ജനുവരി 17-ന് കൊച്ചി റമാഡാ ഹോട്ടലിൽ ഏകദിന ആത്മീയ സംഗമം സംഘടിപ്പിച്ചു. “നല്ല സമരിയാക്കാരനായിരിക്കുക” (Being a Good Samaritan) എന്ന വിഷയത്തിൽ നടന്ന സംഗമം ആത്മീയ ചിന്തകൾക്കും സാമൂഹിക ഉത്തരവാദിത്വത്തിനുമുള്ള ആഹ്വാനമായി.

പരിപാടിയിൽ, അഭിവന്ദ്യ  ഡോ. തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
റവ. ഫാ. തോമസ് കുര്യൻ (മരോട്ടിപ്പുഴ), ഡോ. ആൻഡ്രൂ പാപ്പച്ചൻ  (യു എസ് എ) , റവ. ഡോ. ജേക്കബ് തോമസ്, റവ. ഡോ. ജോൺ ജോസഫ് റവ. ഡോ.സാമുവേൽ ടീ വർഗീസ് എന്നിവർ വിഷയാവതരണം നടത്തി.

2025ലെ  ഗുഡ് സമരിറ്റൻ  അവാർഡ് റവ. ഫാ. തോമസ് കുര്യൻ (മരോട്ടിപ്പുഴ), ഡോ. ആൻഡ്രൂ പാപ്പച്ചൻഎന്നിവർക്ക്  പ്രസിഡൻ്റ്  അഭിവന്ദ്യ ഡോ. തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത സമ്മാനിച്ചു. കരുണയും സഹജീവി സ്‌നേഹവും സമൂഹത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകത വക്താക്കൾ പ്രസംഗങ്ങളിൽ ഊന്നിപ്പറഞ്ഞു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...