സിനിമ

സിനിമാ സ്റ്റൈലിലല്ല, സിമ്പിളായി ലെനയുടെ രണ്ടാം വിവാഹ വാർഷികം; മരുമകന്  സ്‌പെഷ്യൽ കേക്കുമായി അമ്മ

മലയാളികളുടെ ഇഷ്ടതാരം ലെനയും ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനും രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുത്ത കുടുംബാംഗങ്ങൾക്കൊപ്പം വളരെ ലളിതമായിട്ടായിരുന്നു ഇരുവരുടെയും ആഘോഷം. വിവാഹവാർഷികത്തിന് മാറ്റുകൂട്ടാൻ ലെനയുടെ അമ്മ തയ്യാറാക്കിയ സ്‌പെഷ്യൽ കേക്കും എത്തിയിരുന്നു. ഈ കേക്കാണ് ആഘോഷത്തിലെ പ്രധാന ഹൈലൈറ്റ്.

മികച്ച കേക്ക് ബേക്കർ കൂടിയായ ലെനയുടെ അമ്മ ‘ഓറഞ്ച് ഡാർക് ചോക്ലേറ്റ്’ കേക്കാണ് മകൾക്കും മരുമകനുമായി കരുതിവച്ചത്. പ്രിയപ്പെട്ടവർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന വീഡിയോ ലെന തന്നെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ആദ്യ വിവാഹമോചനത്തിന് ശേഷം ഏകദേശം 14വർഷത്തോളം അവിവാഹിതയായി തുടർന്ന ശേഷമാണ് 2024ൽ നടി വീണ്ടും വിവാഹിതയായത്. ബംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തിൽ വച്ചായിരുന്നു പ്രശാന്ത് ബാലകൃഷ്ണനുമായുള്ള വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് താൻ വിവാഹിതയാണെന്ന വിവരം ലെന വെളിപ്പെടുത്തുന്നത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...