കേരള വാർത്ത

ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു; നേരിട്ടെത്തിയതോടെ ക്ഷമ ചോദിച്ച് പഞ്ചായത്ത് അധികൃതർ

പത്തനംതിട്ട: ജീവിച്ചിരിക്കുന്ന വ്യക്തിയോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകിയതിൽ ക്ഷമ ചോദിച്ച് പത്തനംതിട്ട പ്രമാടം പഞ്ചായത്ത് അധികൃതർ. ഇളകൊള്ളൂർ സ്വദേശി 64കാരനായ ഗോപിനാഥൻ നായർ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയാണ് താൻ ജീവിച്ചിരിപ്പുണ്ട് എന്ന് അധികൃതരെ അറിയിച്ചത്. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും പെൻഷൻ ലഭിക്കുന്നതിൽ മറ്റ് തടസങ്ങൾ ഇല്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായും ഗോപിനാഥൻ പറഞ്ഞു.

മരണസർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് പ്രമാടം പഞ്ചായത്തിൽ നിന്ന് ഗോപിനാഥൻ നായർക്ക് ലഭിച്ച നോട്ടീസിൽ പറയുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിനായിരുന്നു നോട്ടീസ്. മൂന്ന് ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദേശം. ഗോപിനാഥനെ ആധാർ കാർഡുമായി ഇന്ന് പഞ്ചായത്തിൽ നേരിട്ട് എത്തിച്ച് ജീവനോടെയുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുമെന്ന് മകൻ നേരത്തേ അറിയിച്ചിരുന്നു. ജോയിന്റ് ഡയറക്‌ടറുടെ ഓഫീസിൽ നിന്ന് ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...