അമേരിക്കൻ വാർത്ത

മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി കെ.എച്ച്.എന്‍.എ. വേദിയില്‍

ഫ്‌ലോറിഡ : സനാതനധര്‍മ്മ സംരക്ഷണത്തിനും പ്രചാരണങ്ങള്‍ക്കുമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന പുരാതനമായ ഒരു ഭാരതീയ സന്യാസി സമൂഹമാണ് അഖാഡകള്‍. അതിലേറ്റവും ശക്തമായ ധര്‍മ്മശാസ്ത്ര
വിശാരദരന്മാരെയും ശസ്ത്രധാരികളെയും പ്രതിനിധീകരിക്കുന്ന നാഗാ വിഭാഗത്തില്‍ പെട്ട ജൂന പരമ്പരയുടെ മഹാ മണ്ഡലേശ്വര്‍ പദവി അലങ്കരിക്കുന്ന യോഗിവര്യനാണ് മലയാളി കൂടിയായ സ്വാമി ആനന്ദവനം ഭാരതി.

വടക്കെ ഇന്ത്യയിലാകെ ഹൈന്ദവ ആരാധനാലയങ്ങള്‍ക്കെതിരെ വൈദേശിക അക്രമങ്ങളും അധിനിവേശങ്ങളും അധികരിച്ചപ്പോള്‍ ധര്‍മ്മസംരക്ഷണാര്‍ത്ഥം ഹിമാലയ സാനുക്കളിലെ സന്യാസ മഠങ്ങളുടെ മതിലുകള്‍ക്കു പുറത്തുകടന്ന് കടുത്ത സാധനകളിലൂടെ തങ്ങള്‍ സാധിച്ചെടുത്ത അതീന്ദ്രിയ ശേഷിയും വേണ്ടിടത്തു ആയുധ ശക്തിയും പ്രയോഗിച്ചു അധര്‍മ്മത്തെ അടിച്ചമര്‍ത്തിയ പരമ്പരയാണ് നാഗ സന്യാസികരുടേത്. ആരും ക്ഷണിക്കാത്ത എല്ലാ ശാഖയിലുമുള്ള അഗാഡകളുടെ അപൂര്‍വ്വ സംഗമ വേദികളാണ് ഇന്ത്യയിലെ മഹാകുംഭമേളകള്‍.

ശ്രീശങ്കരനാമി പരമ്പരയില്‍പെട്ട നാഗസാധുക്കള്‍ ശങ്കരന്റെ ജന്മനാടായ കേരളത്തില്‍ വര്‍ധിച്ചുവരുന്ന മതതീവ്രവാദത്തിലും ധര്‍മ്മച്യുതിയിലും ആശങ്കാകുലരാണ്. സര്‍വ്വാശ്ലേഷിയായ ഹിന്ദു ധര്‍മ്മം എല്ലാ വിശ്വാസങ്ങളെയും സമന്വയിപ്പിക്കുന്ന അദ്ധ്യാത്മികതയാണെന്നു ആവര്‍ത്തിച്ച് വിളംബരം ചെയ്യുന്ന ഒരു  നവകേരള കുംഭമേളക്ക് മഹാ മണ്ഡലേശ്വര്‍ ആനന്ദവനം നേതൃത്വം നല്‍കുന്നു. മഹാ മാഘം എന്ന് പേരുള്ള ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ ഭാരതപ്പുഴയുടെ തീരത്തു തിരുനാവായ നവ മുകുന്ദ ക്ഷേത്ര പരിസരത്തു ആചാര്യ സമീക്ഷയും വിശ്വാസി സംഗമവും നടക്കുന്നു.

മഹാമാഘത്തിന്റ പ്രസക്തിയും ഭാരതീയ ഋഷി പരമ്പരയുടെ ശേഷിപ്പുകളും ഹൈന്ദവ ധര്‍മ്മത്തിന്റെ ആധ്യാത്മിക വൈപുല്യവും അമേരിക്കന്‍ ഹൈന്ദവ സമൂഹവുമായി പങ്കുവെക്കാനും അവരുടെ സംശയ നിവൃത്തിക്കും അവസരമൊരുക്കുന്ന സൂം മീറ്റിങ്ങില്‍ എല്ലാ കെ.എച്ച്.എന്‍.എ. കുടുംബ അംഗങ്ങളും അനുഭാവികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഉണ്ണികൃഷ്ണനും സെക്രട്ടറി സിനു നായരും ട്രഷറര്‍ അശോക് മേനോനും ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ വനജ നായരും അഭ്യര്‍ത്ഥിക്കുന്നു.

വിദൂര ദൃശ്യ സംവിധാനത്തിലൂടെ സംഘടിപ്പിക്കുന്ന യോഗത്തില്‍ മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ മോഡറേറ്ററും രാജീവ് മേനോന്‍ അനഘ വാര്യര്‍ എന്നിവര്‍ കോഓര്‍ഡിനേറ്റേഴ്സും ആയിരിക്കും.

Report സുരേന്ദ്രന്‍ നായര്‍ : കെ.എച്ച്.എന്‍.എ. ന്യൂസ് ഡെസ്‌ക്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

അർജന്റീന vs അൾജീരിയ: ലോകകപ്പിൽ റെക്കോർഡ് ലക്ഷ്യമിട്ട് ലയണൽ മെസ്സി

കൻസാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണൽ മെസ്സിയും സംഘവും ലോകകപ്പ് നിലനിർത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ജി7 കൂട്ടായ്മ ഇനി ലോകം ഭരിക്കില്ല; ഇന്ത്യയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് പുതിയ ലോക ക്രമം: മാർക്ക് കാർണി

പാരിസ് : ജി7 കൂട്ടായ്മയ്ക്ക് ഇനി ലോകത്തെ ഭരിക്കാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. മാറിക്കൊണ്ടിരിക്കുന്ന...

അമേരിക്കൻ വാർത്ത

ദൈവശാസ്ത്ര പഠനത്തിൽ ഉന്നത നേട്ടം; ആലിസ് മഞ്ചേരിക്ക്‌  തിയോളജിയിൽ ബിരുദം

ഫ്ലോറിഡ : വിശ്വാസജീവിതത്തോടും സാമൂഹിക പ്രതിബദ്ധതയോടും ചേർന്നുനിൽക്കുന്ന മാതൃകാപരമായ സേവനങ്ങൾക്ക് പേരുകേട്ട ഫ്‌ളോറിഡയിലെ ഓർലാന്റോ സ്വദേശിനി...

അമേരിക്കൻ വാർത്ത

ഫൊക്കാന കൺവെൻഷൻ ചരിത്ര സംഭവമാകുമെന്ന് ഭാരവാഹികൾ; ഉപരാഷ്ട്രപതി എത്തും

ന്യൂയോർക്ക്: ഫൊക്കാനയുടെ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങളും  ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ കൽഹാരിയിൽ...