അമേരിക്കൻ വാർത്തകേരള വാർത്ത

ഡോ. ജോജ്ജ് മരങ്ങോലിയുടെ ‘ഇനി ഒരിക്കല്‍ ‘പ്രകാശനം ചെയ്തു

കൊച്ചി: ഡോ. ജോര്‍ജ് മരങ്ങോലിയുടെ 47 – മത് പുസ്തകം ‘ ഇനി ഒരിക്കല്‍,’ (ചെറുകഥാസമാഹാരം) തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെ 383- മത് ആഴ്ചക്കൂട്ടത്തില്‍, ഓണം പാര്‍ക്കില്‍ വച്ച് പ്രകാശനം ചെയ്തു.

മുന്‍ CIAL ഡയറക്ട്ടറും കെ.എസ്.ഇ.ബി. ഒമ്ബഡ്സ്മാനും, സാംസ്‌കാരിക കേന്ദ്രം പ്ര സിഡന്റുമായ എ. സി. കെ. നായര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മുന്‍ സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം. സി. ദിലീപ്കുമാര്‍, മുന്‍ കേരള സ്റ്റേറ്റ് അഡിഷണല്‍ സെക്രട്ടറി കെ. കെ. വിജയകുമാര്‍ IAS ന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു. 

ഷൈബി ബിജോയ് പ്രാര്‍ത്ഥനയും, ഡോ. തനുജ സ്വാഗതവും, സാംസ്‌കാരിക കേന്ദ്രം രക്ഷാധികാരി പോള്‍ മെച്ചേരില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. കവയിത്രി ഹേമ ടി., മുന്‍ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ടി. സ്. മജീദ്, കവി ചെറുകുന്നം വാസുദേവന്‍, ഗ്രന്ഥകര്‍ത്താവ് ഡോ. മരങ്ങോലി എന്നിവര്‍ സംസാരിച്ചു. അനഘ ഗുരുവായൂര്‍, തീര്‍ത്ഥ, പവിത്ര എന്നിവരുടെ നൃത്തങ്ങളും സാംസ്‌കാരിക കേന്ദ്രം പാട്ടുകൂട്ടത്തിന്റെ ഗാനങ്ങളും ചടങ്ങ് ഗംഭീരമാക്കി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...