അമേരിക്കൻ വാർത്ത

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് പുതിയ സാരഥികള്‍

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കല്‍ കൂട്ടായ്മകളിലൊന്നായ  ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ICECH)  2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ 19 ഇടവകകളുടെ സംയുക്ത വേദിയാണ് ഐസിഇസിഎച്ച്.  

ജനുവരി 15 നു വ്യാഴാഴ്ച വൈകുന്നേരം 7.30 യ്ക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ നടന്ന 44 – മത് വാര്‍ഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് റവ.ഫാ.ഡോ.ഐസക് ബി പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം  റവ.ഫാ. മാത്യൂസ് ജോര്‍ജിന്റെ പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ചു. പ്രകാശ് അച്ചന്‍ വന്നു ചേര്‍ന്ന ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

സെക്രട്ടറി ഷാജന്‍ ജോര്‍ജ് 2025 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു പാസാക്കി. തുടര്‍ന്ന് പുതിയ വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, സെക്രട്ടറി: ഷാജന്‍ ജോര്‍ജ്. ട്രഷറര്‍: രാജന്‍ അങ്ങാടിയേല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീമതി മില്‍റ്റാ മാത്യു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍: തോമസ് മാത്യു (ജീമോന്‍ റാന്നി ), സ്‌പോര്‍ട്‌സ് കണ്‍വീനര്‍: ജിനോ ജേക്കബ് ,വോളന്റീയര്‍ ക്യാപ്റ്റന്‍ : നൈനാന്‍ വീട്ടിനാല്‍, ഷീജ വര്‍ഗീസ്, യൂത്ത് കോര്‍ഡിനേറ്റര്‍ ഫാന്‍സി പള്ളാത്തുമഠം, ഓഡിറ്റര്‍: ജോണ്‍സണ്‍ കല്ലുമൂട്ടില്‍

കമ്മിറ്റി അംഗങ്ങള്‍: ഗായകസംഘം കോര്‍ഡിനേറ്റര്‍ ഡോ. അന്ന കെ. ഫിലിപ്പ്, റവ. ഫാ. ജെക്കു സക്കറിയ,റോണ്‍  വര്‍ഗീസ്, ബിനു ജോണ്‍, ആരോണ്‍ ജോപ്പന്‍, ബിജു ചാലക്കല്‍, എ. ജി. ജേക്കബ്, റോണിസി മാലത്ത്, ജോജി ജോസഫ് , ജിനു ജോണ്‍,ജോജി ജോണ്‍, റജി ജോണ്‍,ഷിജി ബെന്നി.

സെക്രട്ടറി ഷാജന്‍ ജോര്‍ജ് നന്ദി അറിയിച്ചു. ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവക വികാരി റവ.ഡോ.ജോസഫ് ജോണിന്റെ പ്രാര്‍ത്ഥനയ്ക്കും ആശിര്‍വാദത്തിനും ശേഷം ഡിന്നറോടുകൂടി യോഗം പര്യവസാനിച്ചു.

Report ജീമോന്‍ റാന്നി (പിആര്‍ഒ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...