അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൌൺസിൽ (WMC) ഫ്ലോറിഡ പ്രൊവിൻസ് 2026 -2027 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തു

ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽന്റെ (WMC) ശക്തമായ പ്രൊവിൻസുകളിലൊന്നായ ഫ്ലോറിഡ പ്രൊവിൻസ് കഴിഞ്ഞ ഒരു ദശാബ്‌ദകാലമായി ഫ്ളോറിഡയുടെ സാമൂഹിക മണ്ഡലത്തിൽ പ്രവർത്തിക്കുന്നു. വളരെ ചിട്ടയായ സാമൂഹിക നൻമ്മയിലൂന്നിയുള്ള ചാരിറ്റി പ്രവർത്തനങ്ങളാണ്  ചെയർമാൻ  മാത്യു തോമസിന്റെയും  പ്രസിഡന്റ് സോണി കണ്ണോട്ടുതറയുടേയും നേതൃത്വത്തിലുള്ള  കഴിഞ്ഞ ഭരണസമിതി കാഴ്ചവെച്ചത്. 

ഫ്ലോറിഡ പ്രൊവിൻസ്  2026 -2027  വർഷത്തെ ഭരണസമിതി അംഗങ്ങൾ ചെയർമാൻ സോളമൻ ഡാളസ്  ( വെസ്റ്റ് പാം ബീച്ച് ), പ്രസിഡന്റ്   രേഷ്‌മ പുത്തൻ  (ജാക്‌സിൻവിൽ) ,ജനറൽ  സെക്രട്ടറി രഞ്ജി ജോസഫ്  (കിസ്സ്മീ), ട്രെഷറർ സോണി കണ്ണോട്ടുതറ (സാൻഫോർഡ്), വൈസ് ചെയർമാൻ സന്തോഷ് തോമസ് (സെയിന്റ് ക്‌ളൗഡ്‌), വൈസ് പ്രസിഡന്റ് അഡ്മിൻ റെജിമോൻ ആൻ്റണി (വെസ്റ്റ് പാം ബീച്ച്),   വൈസ് പ്രസിഡന്റ് ഓർഗിനൈസേഷൻ ഡെവലപ്മെന്റ്  സണ്ണി കൈതമറ്റം (വിന്റർ പാർക്ക് ), ജോയിൻറ് സെക്രട്ടറി ഹിന്ദുജ H നായർ  (ജാക്‌സിൻവിൽ), ജോയിൻറ് ട്രെഷറർ ബിജു തോമസ് ( താമ്പാ ), എന്നിവരെ നോർമിനേഷനിലുടെ തിരഞ്ഞടുത്തതായി NEC ചുമതലപ്പെടുത്തിയ ഇലക്ഷൻ ഏജൻറ് അശോക് മേനോൻ അറിയിച്ചു.

WMC യുടെ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, പ്രസിഡന്റ് ജോൺ മത്തായി, ജനറൽ  സെക്രട്ടറി ക്രിസ്റ്റഫർ വര്ഗീസ്, ട്രെഷറർ ശശി കുമാർ, അമേരിക്കൻ റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത്തു, പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, ജനറൽ  സെക്രട്ടറി   അനീഷ് ജെയിംസ് , ട്രെഷറർ സജി പുളിമൂട്ടിൽ, ജോയിൻറ് സെക്രട്ടറി സ്‌മിത സോണി, വിമൻസ് ഫോറം പ്രസിഡന്റ് ആലീസ് മാഞ്ചേരി എന്നിവർ പുതിയ കമ്മിറ്റിയ്ക്ക് ആശംസകൾ നേർന്നു. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...