അന്താരാഷ്ട്ര വാർത്ത

സെ​ന്‍റ് പോ​ൾ​സ് ബ​സി​ലി​ക്ക​യി​ൽ മാ​ർ​പാ​പ്പ​യു​ടെ മൊസയിക്ക് ​ചി​ത്രം

വ​​​​​ത്തി​​​​​ക്കാ​​​​​ൻ: റോ​മി​ലെ പൗ​രാ​ണി​ക​മാ​യ സെ​ന്‍റ് പോ​ൾ​സ് ബ​സി​ലി​ക്ക​യു​ടെ ചു​വ​രു​ക​ളി​ൽ ഇ​നി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ചി​ത്ര​വും. ബ​സി​ലി​ക്ക​യു​ടെ ആ​ർ​ച്ച്‌​പ്രീ​സ്റ്റ് ക​ർ​ദി​നാ​ൾ ജെ​യിം​സ് മൈ​ക്ക​ൽ ഹാ​ർ​വി​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണു മാ​ർ​പാ​പ്പ​യു​ടെ മൊ​സെ​യി​ക് ഛായാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്. വി​ശു​ദ്ധ പ​ത്രോ​സ് മു​ത​ലു​ള്ള സ​ഭാ ത​ല​വ​ന്മാ​രു​ടെ നി​ര​യി​ൽ ഫ്രാ​ൻ​സി​സ് പാ​പ്പ​യ്ക്കു ശേ​ഷ​മാ​ണ് ഹൈ​ക്ക​ലാ​യു​ടെ വ​ല​ത്തേ ഭി​ത്തി​യി​ൽ ഇ​തു സ്ഥാ​പി​ക്കു​ക.

ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ൽ​​​​​ത്ത​​​​​ന്നെ​​​​​യാ​​​​​ണു വ​​​​​ത്തി​​​​​ക്കാ​​​​​ൻ മൊ​​​​​സെ​​​​​യി​​​​​ക് സ്റ്റു​​​​​ഡി​​​​​യോ ഈ ​​​​​ക​​​​​ലാ​​​​​സൃ​​​​​ഷ്‌​​​​​ടി ലോ​​​​​ക​​​​​ത്തി​​​​​നു​​​​​ മു​​​​​ന്നി​​​​​ൽ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. 137 സെ​​​​​ന്‍റീ​​​​​മീ​​​​​റ്റ​​​​​ർ വ്യാ​​​​​സ​​​​​മു​​​​​ള്ള​​​​​താ​​​​​ണ് ഈ ​​​​​ചി​​​​​ത്രം. വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ലെ ഫാബ്രിക് ഓഫ് സെന്‍റ് പീറ്റർ സ്റ്റു​​​​​ഡി​​​​​യോ​​​​​യി​​​​​ലാ​​​​​ണ് ​​​​​വൃ​​​​​ത്താ​​​​​കൃ​​​​​തി​​​​​യി​​​​​ലു​​​​​ള്ള ചി​​​​​ത്രം നി​​​​​ർ​​​​​മി​​​​​ച്ച​​​​​ത്.

സ്വ​​​​​ർ​​​​​ണ​​​​​വും ഗ്ലാ​​​​​സ് ഇ​​​​​നാ​​​​​മ​​​​​ലു​​​​​ക​​​​​ളും ചേ​​​​​ർ​​​​​ത്ത് പു​​​​​രാ​​​​​ത​​​​​ന​​​​​മാ​​​​​യ ‘ക​​​​​ട്ട്-​​​​​മൊ​​​​​സൈ​​​​​ക്ക്’ രീ​​​​​തി​​​​​യി​​​​​ലാ​​​​​ണ് ഇ​​​​​തു നി​​​​​ർ​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ പെ​​​​​യി​​​​​ന്‍റ് ചെ​​​​​യ്ത രേ​​​​​ഖാ​​​​​ചി​​​​​ത്ര​​​​​ത്തെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി മാ​​​​​സ്റ്റ​​​​​ർ റോ​​​​​ഡോ​​​​​ൾ​​​​​ഫോ​​​​​യാ​​​​​ണ് ഈ ​​​​​ശി​​​​​ല്പ​​​​​ത്തി​​​​​നു ജീ​​​​​വ​​​​​ൻ ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.

സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്സ് ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യു​​​​​ടെ വി​​​​​ശു​​​​​ദ്ധ വാ​​​​​തി​​​​​ൽ ഇ​​​​​ന്ന് അ​​​​​ട​​​​​യ്ക്കും

നാ​​​​​ല് പേ​​​​​പ്പ​​​​​ൽ ബ​​​​​സി​​​​​ലി​​​​​ക്ക​​​​​ക​​​​​ളു​​​​​ടെ​​​​​യും വി​​​​​ശു​​​​​ദ്ധ വാ​​​​​തി​​​​​ലു​​​​​ക​​​​​ൾ അ​​​​​ട​​​​​ച്ച് മു​​​​​ദ്ര​​​​​വ​​​​​യ്ക്കു​​​​​ന്ന സ്വ​​​​​കാ​​​​​ര്യ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ ഇ​​​​​ന്നു പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കും. റോ​​​​​മി​​​​​ലെ പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യു​​​​​ടെ വി​​​​​ശു​​​​​ദ്ധ വാ​​​​​തി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ 13ന് ​​​​​അ​​​​​ട​​​​​ച്ച് മു​​​​​ദ്ര​​​​​വ​​​​​ച്ചി​​​​​രു​​​​​ന്നു. സെ​​​​​ന്‍റ് ജോ​​​​​ൺ ലാ​​​​​റ്റ​​​​​റ​​​​​ൻ ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യു​​​​​ടെ വി​​​​​ശു​​​​​ദ്ധ വാ​​​​​തി​​​​​ൽ 14നും ​​​​​സെ​​​​​ന്‍റ് പോ​​​​​ൾ ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യു​​​​​ടെ വി​​​​​ശു​​​​​ദ്ധ വാ​​​​​തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ​​​​​യും മു​​​​​ദ്ര​​​​​വ​​​​​ച്ചു. സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്സ് ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യു​​​​​ടെ വി​​​​​ശു​​​​​ദ്ധ വാ​​​​​തി​​​​​ൽ ഇ​​​​​ന്നു വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ട​​​​​ച്ചു മു​​​​​ദ്ര​​​​​വ​​​​​യ്ക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രന്റെ കാണാപ്പുറങ്ങള്‍ കണ്ട ശേഷം Artimes II തിരിച്ചെത്തി; ഓറിയോണ്‍ പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചു

ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു

കോട്ടയം: രണ്ടുവർഷത്തിനുശേഷം അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു. 2024 ഒാഗസ്റ്റിലാണ് ഇതിനുമുൻപ്‌ 250...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർക്ക് സഹായഹസ്തം നീട്ടി ന്യൂയോർക്ക് കോൺസുലേറ്റ്

ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംഘടനാ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ലെബനന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപിന്റെ ഇടപെടല്‍

വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച...