അമേരിക്കൻ വാർത്ത

സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ കരോൾ സർവീസും പുതുവത്സരാഘോഷവും ശ്രദ്ധേയമായി

ന്യൂയോർക്കിലെ എൽമോണ്ടിലുള്ള സെന്റ് വിന്സെന്റ് ഡി പോൾ സിറോ-മലങ്കര കത്തീഡ്രലിൽ നടന്ന പരിപാടി വിവിധ സഭകളെ ഒരുമിപ്പിച്ച ശ്രദ്ധേയമായ ആഘോഷമായി.  ആരംഭ പ്രാർത്ഥനയോടെയും ക്രിസ്മസ് ഗാനങ്ങളാൽ സംഗീതസാന്ദ്രമായി  തുടങ്ങിയ ചടങ്ങിൽ നിരവധി ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു.  ആദ്യഗാനം സോമി മാത്യു ആലപിച്ചു.  എക്യൂമെനിക്കൽ സെക്രട്ടറി ജോബി ജോൺ ആമുഖ പ്രസംഗം നടത്തിയതിനു ശേഷം പ്രോഗ്രാമിന്റെ മാസ്റ്റർ ഓഫ് സെറിമോണിസ് ആയവരെ പരിചയപ്പെടുത്തി.

പ്രോഗ്രാം കൺവീനർ ആയി തന്നെ ഏല്പിച്ച കാര്യങ്ങൾ ഭംഗിയായി നിർവഹിച്ച ജോസഫ് വി. തോമസ് (റെജി വലിയകാലയിൽ) സ്വാഗത പ്രസംഗം നടത്തി.   തന്റെ സ്വാഗത പ്രസംഗത്തിൽ എക്യൂമെനിക്കൽ ഫെഡറേഷന്റെ പ്രസക്തിയും വര്ഷങ്ങളായി വരുന്ന വ്യത്യാസങ്ങളും അദ്ദേഹം പരാമർശിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി.  കൂടിയ എല്ലാവർക്കും ക്രിസ്റ്മസിന്റെയും, പുതു വത്സരത്തിന്റെയും ആശംസകൾ നേർന്നു കൊണ്ട് സ്വാഗതം നേർന്നു.

എക്യൂമെനിക്കൽ ഫെഡറേഷന്റെ പ്രസിഡൻ്റ് റവ. സാം എൻ. ജോഷ്വാ  അധ്യക്ഷത വഹിച്ചു. അച്ചന്റെ അധ്യക്ഷ പ്രസംഗത്തിൽ വിവിധ കൂട്ടായ്മകൾ എക്യൂമെനിക്കൽ ഫെഡറേഷന്റെ കൊടിക്കീഴിൽ വരുന്നതിനെക്കുറിച്ചും,  ഇത് പോലെയുള്ള പ്രോഗ്രാമുകൾ നടത്തുന്നതിന്റെ ഐക്യത്തെക്കുറിച്ചും, പ്രയോജനങ്ങളെയും കുറിച്ച് സംസാരിച്ചു.  വിവിധ സഭകളുടെ പ്രതിനിധികൾ പങ്കെടുത്ത ആരാധനാക്രമങ്ങൾ ആഘോഷത്തിന് ആത്മീയ തിളക്കം പകർന്നു.

ലോങ് ഐലൻഡ് മാർത്തോമാ ചർച്ച് (മെറിക്ക്), സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, കൗൺസിൽ ഓഫ് ചർച്ചസ്, എപ്പിഫനി മാർത്തോമാ ചർച്ച്, സി.എസ്.ഐ. ജൂബിലി ചർച്ച്, സെന്റ് ജോൺസ് മാർത്തോമാ ചർച്ച് തുടങ്ങിയ സഭകളുടെ കരോൾ ഗാനങ്ങൾ കത്തീഡ്രൽ അന്തരീക്ഷത്തെ ക്രിസ്തുമസ് സന്തോഷത്തോടെ നിറച്ചു. യെശയ്യാ 9:1–7, മലാഖി 3:1–4, ലൂക്കാ 1:26–38 എന്നീ ബൈബിൾ ഭാഗങ്ങൾ വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികൾ വായിച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, അമേരിക്കയും കാനഡയും ഉൾപ്പെടുന്ന സിറോ മലങ്കര കത്തോലിക്കാ എപ്പാർക്കിയുടെ എപ്പാർഷ്യൽ ബിഷപ്പ്, തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ സമാധാനവും ഐക്യവും സ്നേഹവും പുതുവത്സരത്തിലേക്കുള്ള മാർഗ്ഗദീപങ്ങളാണെന്ന് ഓർമ്മിപ്പിച്ചു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഡ്വൈസറി ബോർഡ് ചെയർമാനും, ഈമലയാളീ , പ്രവാസി ചാനൽ എന്നീ മാധ്യമസ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ആയ സുനിൽ ട്രൈസ്റ്റാർ ആശംസകൾ ഏകി സംസാരിച്ചു.  മാധ്യമ പ്രവർത്തകരുടെയും, മാധ്യമ കൂട്ടായ്മയുടെയും എല്ലാവിധ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്തു.

കേരളത്തിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനർക്ക് വീട് വെക്കാൻ വേണ്ടി സഹായഹസ്തങ്ങൾ നീട്ടിയ സ്പോൺസേഴ്‌സിനെ ആദരിച്ചു!  ഗ്രാൻഡ്, ഡയമണ്ട്, ഗോൾഡ് വിഭാഗങ്ങളിലെ സ്പോൺസർമാരെ എക്യൂമെനിക്കൽ ഫെഡറേഷൻ ട്രെഷറർ ജോർജ് തോമസ് ആദരിച്ചു.

തുടർന്ന് ഫെലിസിറ്റേഷനും പ്രത്യേക കരോൾ ഗാനങ്ങളും, റാഫിൾ ഡ്രോയും സമ്മാനവിതരണവും നടന്നു. സെക്രട്ടറി ജോബി ജോർജിന്റെ നന്ദിപ്രസംഗത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്. അവസാന പ്രാർത്ഥനയും ആശീർവാദവും കഴിഞ്ഞ് സ്നേഹവിരുന്നോടുകൂടി നൂറുകണക്കിന് പേർ പങ്കെടുത്ത ഈ ക്രിസ്തുമസ്–പുതുവത്സരാഘോഷം ആത്മീയ ഐക്യത്തിന്റെ ശക്തമായ സന്ദേശം പകർന്നു.

Report: Reji Valiyakalayil

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...