അമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചരിത്രത്തിലാദ്യം; രോഗിയായ സഞ്ചാരിയുമായി ക്രൂ 11 പേടകം ഭൂമിയിലെത്തി, കടലിൽ സ്‌പ്ലാഷ് ഡൗൺ ചെയ്‌തു

കാലിഫോർണിയ: ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങിയ ക്രൂ -11 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് രണ്ടേകാലോടെ കാലിഫോർണിയ തീരത്ത് പേടകം സ്‌പ്ലാഷ് ഡൗൺ ചെയ്‌തു. ചികിത്സ ആവശ്യമുള്ള ഒരു യാത്രികനും മറ്റ് മൂന്ന് അംഗങ്ങളുമാണ് മടങ്ങിയെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടിവരുന്നത്.

യുഎസ്, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ബഹിരാകാശ യാത്രികരാണ് ക്രൂ -11 ദൗത്യസംഘത്തിലുള്ളത്. സീന കാർഡ്‌മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരാണ് മടങ്ങിയെത്തിയത്. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകത്തിലാണ് ഇവർ മടങ്ങുന്നത്. ഇവർ മടങ്ങിയെത്തിയതോടെ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യൻ സഞ്ചാരികളും മാത്രമാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്.

ബഹിരാകാശ നിലയത്ത് നിന്ന് പത്തര മണിക്കൂർ സമയമെടുത്താണ് സംഘം ഭൂമിയിലെത്തിയത്. ഓസ്‌ട്രേലിയയ്‌ക്ക് മുകളിൽ വച്ചാണ് നിലയത്തിൽ നിന്ന് പേടകം വേർപെട്ടത്. 2025 ഓഗസ്റ്റിലാണ് ക്രൂ 11 ദൗത്യസംഘം ബഹിരാകാശ നിലയത്തിലെത്തിയത്. 2026 ഫെബ്രുവരി അവസാനം വരെ ബഹിരാകാശത്ത് തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ദൗത്യസംഘത്തിൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യമായി വന്നതോടെയാണ് മടക്കം നേരത്തേയാക്കിയത്. സ്വകാര്യത മാനിച്ച് ദൗത്യസംഘത്തിൽ ആർക്കാണ് വൈദ്യസഹായം വേണ്ടതെന്നും അസുഖം എന്താണെന്നും നാസ വെളിപ്പെടുത്തിയിട്ടില്ല.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...