അമേരിക്കൻ വാർത്തകേരള വാർത്ത

കേരളാ ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഫൊക്കാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു

ന്യൂ യോര്‍ക്ക് : നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ  ഫൊക്കാന (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക ) യുടെ ഇരുപത്തിരണ്ടാമത്   ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ 2026 ഓഗസ്റ്റ് 6 മുതല്‍ 9 വരെ പെന്‍സില്‍വേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടന്‍സിലെ കല്‍ഹാരി റിസോര്‍ട്ടില്‍ നടക്കുമ്പോള്‍ കേരളാ ഗവര്‍ണ്ണര്‍  രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ  ക്ഷണം സ്വീകരിക്കയും പങ്കെടുക്കാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി രാജ് ഭവനില്‍ എത്തി ഗവര്‍ണ്ണരെ ക്ഷണിക്കുകയും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി വിവരിക്കുകയും ചെയ്തു. സജിമോന്‍ ആന്റണിയോടൊപ്പം മുന്‍ പ്രസിഡന്റ് മാധവന്‍ ബി നായര്‍ , കേരളാ കോര്‍ഡിനേറ്റര്‍ സുനില്‍ പാറക്കല്‍ എന്നിവരും പങ്കെടുത്തു.

ഫൊക്കാനയുടെ മെഡിക്കല്‍ കാര്‍ഡ് . പ്രിവിലേജ് കാര്‍ഡ് , ഫൊക്കാന ഹെല്‍ത്ത് ക്ലിനിക് , ഫൊക്കാന സിം കേരള സിം , ലഹരിക്കെതിരെ ഫൊക്കാന , ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ്, തുടങിയ  പദ്ധതികളെ പറ്റി ഗവര്‍ണറുമായി സംസാരിക്കുകയും ഗവര്‍ണര്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും , അമേരിക്കയിലെയും  രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഈ ജനകീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.വിവിധ രാജ്യങ്ങളില്‍ നിന്നായും ,106  അംഗ സംഘടനകളില്‍ നിന്നുമുള്ള  പ്രതിനിധികള്‍  ഉള്‍പ്പെടെ അയ്യായിരത്തോളം ആളുകളെയാണ് കണ്‍വെന്‍ഷനില്‍ പ്രീതീക്ഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ വാട്ടര്‍ പാര്‍ക്കുകളില്‍ ഒന്നായ കല്‍ഹാരി റിസോര്‍ട്ടില്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ അരങ്ങേറുമ്പോള്‍ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാന്‍ ഒട്ടനേകം ആളുകള്‍ തയ്യാറെടുക്കുന്നുണ്ടെന്നതിന്റെ തെളിവായാണ് റിസോര്‍ട്ടിലെ റൂമുകള്‍ സോള്‍ഡ് ഔട്ട് ആയത് എന്ന് സജിമോന്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. നിരവധി പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ കണ്‍വെന്‍ഷന്‍ അരങ്ങേറുന്നത്.

യുവജനോത്സവത്തിന്റെ ഗ്രാന്‍ഡ്ഫിനാലെ, പ്രൗഢഗംഭീരമായ അവാര്‍ഡ് നൈറ്റ്, സ്റ്റേജ് ഷോകള്‍, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍, ഫാഷന്‍ ഷോകള്‍ , ബിസിനസ് മീറ്റ്, മീഡിയ സെമിനാര്‍, നേഴ്സസ് സെമിനാര്‍, വിമന്‍സ് ഫോറം പ്രോഗാമുകള്‍ , സാഹിത്യ പുരസ്‌ക്കാരം, മീഡിയ സെമിനാറുകള്‍  തുടങ്ങി നാലു ദിവസത്തെ കണ്‍വെന്‍ഷന്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.

Report ശ്രീകുമാര്‍ ഉണ്ണിത്താന്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...